- Trending Now:
കൊച്ചി: സുസ്ഥിര ഊർജ്ജ സംവിധാനങ്ങൾ ലഭ്യമാക്കുന്ന രംഗത്തെ മുൻനിരക്കാരായ ടാറ്റാ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ് വീടുകളെ ശുദ്ധമായ വൈദ്യുതി പ്രയോജനപ്പെടുത്തുന്നതിനു പ്രാപ്തരാക്കുന്ന നൂതന പുരപ്പുറ സോളാർ സംരംഭമായ ഘർ ഘർ സോളാർ, ടാറ്റാ പവർ കേ സംഗ് പദ്ധതിക്കു സംസ്ഥാനത്തു തുടക്കം കുറിച്ചു. സുസ്ഥിര വൈദ്യുതി സ്വീകരിക്കുന്ന രംഗത്തെ ഗണ്യമായ ചുവടു വെപ്പുമായി കൊച്ചിയിൽ തുടക്കമിടുന്ന ഈ പദ്ധതി കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കും. ടാറ്റാ പവർ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീർ സിൻഹ, ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് സിഇഒയും മാനേജിങ് ഡയറക്ടറുമായ ദീപേഷ് നന്ദ, ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് ചീഫ്-റൂഫ്ടോപ് സോളാർ ശിവറാം ബിക്കിന എന്നിവരുടെ സാന്നിധ്യത്തിലാണു പദ്ധതിക്കു തുടക്കം കുറിച്ചത്. പുരപ്പുറ സൗരോർജ്ജ പദ്ധതി സ്വീകരിക്കുന്നതിൻറെ നേട്ടങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്ന ഈ സംരംഭം ടാറ്റ പവർ സോളാറിലൂടെ ഈ നേട്ടങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുമെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്യും.
ഗണ്യമായ സാമ്പത്തിക നേട്ടങ്ങളോടെ ആധുനീക റൂഫ്ടോപ് സോളാർ സൊലൂഷൻസ് പ്രയോജനപ്പെടുത്താൻ ഘർ ഘർ സോളാർ പദ്ധതി ഉപഭോക്താക്കളെ പ്രോൽസാഹിപ്പിക്കും. പിഎം സൂര്യ ഘർ യോജനയുമായി ചേർന്ന് ഈ പദ്ധതി വഴി വീടുകൾക്കുള്ള രണ്ടു കിലോവാട്ട് സംവിധാനത്തിന് 60,000 രൂപയും മൂന്നു കിലോവാട്ട് സംവിധാനത്തിന് 78,000 രൂപയും കേന്ദ്ര സർക്കാർ സബ്സിഡി ലഭിക്കും. താങ്ങാനാവുന്ന നിരക്കിൽ സൗരോർജ്ജ വൈദ്യുതി സംവിധാനം സ്ഥാപിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഇതു സ്ഥാപിക്കാൻ പദ്ധതി സഹായകമാകും. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 1800 25 7777 -ൽ വിളിച്ച് പുരപ്പുറ സൗരോർജ്ജ സംവിധാനം സ്ഥാപിക്കുകയും ഈ പദ്ധതിയേയും അതിൻറെ നേട്ടങ്ങളേയും കുറിച്ച് കൂടുതൽ അറിയുകയും ചെയ്യാം.
ഇതിനു പുറമെ ഉപയോഗിക്കുന്നതിൽ ഏറെ വൈദ്യുതി ഉൽപാദിപ്പിച്ചാൽ അത് ഗ്രിഡിലേക്കു നൽകി ക്രെഡിറ്റ് നേടാൻ സാധിക്കുന്ന നെറ്റ് മീറ്ററിങിൻറെ നേട്ടങ്ങളും ഘർ ഘർ സോളാർ പദ്ധതിയിലുണ്ട്. വൈദ്യുതി ചെലവുകൾ കുറക്കാൻ ഇതു സഹായിക്കും.
ഘർ ഘർ സോളാർ വഴി സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുക മാത്രമല്ല തങ്ങൾ ചെയ്യുന്നതെന്നും കേരളത്തിലെ ജനങ്ങൾക്ക് സുസ്ഥിര ഊർജ്ജം പ്രദാനം ചെയ്യുക കൂടിയാണെന്നും ടാറ്റാ പവർ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീർ സിൻഹ ചൂണ്ടിക്കാട്ടി. ഉൽപാദനക്ഷമത പരമാവധിയാക്കുന്ന വിധത്തിലുള്ള അത്യാധുനീക സാങ്കേതികവിദ്യയിലുള്ള തങ്ങളുടെ ബൈഫേഷ്യൽ സൗരോർജ്ജ പാനലുകൾ, ഏറ്റവും കുറവ് സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതി, പരിശീലനം നേടിയ ടെക്നീഷ്യൻമാർ തുടങ്ങിയവ വഴി എല്ലാത്തരം വീടുകളിലും തടസമില്ലാത്തതും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമായ സോളാർ സംവിധാനങ്ങളാണു തങ്ങൾ ഒരുക്കുന്നത്. പിഎം സൂര്യ ഘർ യോജനയുടെ പിന്തുണയോടെ നടത്തുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്താനും സുസ്ഥിര ഭാവിക്കായുള്ള ഹരിത ഊർജ്ജ സംവിധാനങ്ങൾ സ്വീകരിക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ടാറ്റാ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡിൻറെ പുരപ്പുറ സോളാർ സംരംഭമായ ഘർ ഘർ സോളാർ, ടാറ്റാ പവർ കേ സംഗ് പദ്ധതിക്കു ടാറ്റാ പവർ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീർ സിൻഹ, ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് സിഇഒയും മാനേജിങ് ഡയറക്ടറുമായ ദീപേഷ് നന്ദ എന്നിവർ ചേർന്ന് കൊച്ചിയിൽ തുടക്കം കുറിച്ചപ്പോൾ.
സംസ്ഥാനത്തെ എല്ലാ വീടുകളും സൗരോർജ്ജ വൈദ്യുതി സ്വീകരിക്കുന്നതിലൂടെ സുസ്ഥിര ഊർജ്ജത്തിൻറേതായ ഭാവിയിലേക്കു കേരളത്തെ നയിക്കാൻ ടാറ്റാ പവർ സോളാർ പ്രതിബദ്ധരാണ്. അന്വേഷണം നടത്തി വെറും ഏഴു ദിവസത്തിനകം സ്ഥാപിക്കുന്നതിലൂടെ ഇതിനായുള്ള സമയം ഗണ്യമായി കുറച്ച് ഈ രംഗത്ത് വൻ മാറ്റങ്ങളാണു ഘർ ഘർ സോളാർ വരുത്തുന്നത്. ഈ രംഗത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഡൗൺ ടൈം ഗണ്യമായി കുറക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ വിപുലമായ ചാനൽ പങ്കാളികൾ വഴി അതിവേഗത്തിലുള്ള ഇൻസ്റ്റലേഷനും അതുല്യമായ ഉപഭോക്തൃ സേവനവും പ്രദാനം ചെയ്യും. കേരളത്തിൽ 33,000 സോളാർ ഇൻസ്റ്റലേഷനുകളും രാജ്യത്ത് ഒരു ലക്ഷത്തിലേറെ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കുകയെന്ന സുപ്രധാന നാഴികക്കല്ല് കമ്പനി മറികടന്നിരിക്കുകയണ്. ടാറ്റാ പവർ സോളാറുമായി ചേർന്ന് സൗരോർജ്ജ വൈദ്യുതിയിലേക്കു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ പോകാനുള്ള അവസരമാണ് ലഭ്യമാകുന്നത്.
40 ജിഗാ വാട്ടിൻറെ സോളാർ റൂഫ്ടോപ്പ് ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കുക എന്ന രാജ്യത്തിൻറെ ദേശീയ ലക്ഷ്യത്തോടു ചേർന്ന് നിൽക്കുന്നതാണ് ടാറ്റാ പവർ സോളാറിൻറെ ഈ സംരംഭം. രാജ്യത്തുടനീളം 2 ജിഗാവാട്ട് സൗരോർജ്ജ മേൽക്കൂരകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ഏകദേശം 51,674,454.89 ടൺ കാർബൺ ഡൈ ഓക്സൈഡ് നികത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 25 വർഷം കൊണ്ട് 18 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. ഘർ ഘർ സോളാർ, ടാറ്റാ പവർ കേ സംഗ് സംരംഭത്തിലൂടെ ഓരോ സംസ്ഥാനത്തേയും കേന്ദ്ര ഭരണ പ്രദേശത്തിലേയും വിവിധ മേഖലകളിലേക്കു വിപുലീകരിച്ച് 300-ൽ പരം പട്ടണങ്ങളിലേക്ക് എത്താനാണ് ഉദ്ദേശിക്കുന്നത്.
ടാറ്റാ പവർ സോളാർ 34 വർഷത്തിലേറെയുള്ള അനുഭവ സമ്പത്തുമായി രാജ്യത്തിൻറെ സുസ്ഥിര ഊർജ്ജ മേഖലയുടെ മുൻനിരയിലാണ്. പുരപ്പുറ സൗരോർജ്ജ ഉപഭോക്താക്കൾക്ക് മോഡ്യൂളുകളിൽ 25 വർഷത്തെ വാറണ്ടി, വിശ്വസിക്കാവുന്ന ഗുണമേൻമാ ഉറപ്പ്, ലൈഫ് ടൈം സേവനം, ഇന്ത്യയിൽ ഉടനീളം വിൽപനാനന്തര സേവനം, ലളിതമായ വായ്പാ സൗകര്യങ്ങൾ, പുരപ്പുറ സൗരോർജ്ജ സംവിധാനത്തിന് ഇൻഷൂറൻസ് തുടങ്ങി നിരവധി നേട്ടങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്. അഞ്ഞൂറിലേറെ വരുന്ന ചാനൽ പങ്കാളികളുമായി പുരപ്പുറ സൗരോർജ്ജ പദ്ധതിയെ വൻ തോതിൽ പ്രോൽസാഹിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. തങ്ങളുടെ ശൃംഖലയെ അയ്യായിരം പങ്കാളികളുള്ള രീതിയിൽ ഉയർത്തി രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും സേവനമെത്തിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ടാറ്റാ പവർ സോളാറിന് ഇന്ത്യയിൽ ഉടനീളമായി ഒരു ലക്ഷത്തിലേറെ സംതൃപ്തരായ ഉപഭോക്താക്കളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.