Sections

മൂന്ന് മാസം കൊണ്ട് 220 മെഗാവാട്ട് ശേഷിയുള്ള 45500 പുരപ്പുറ സോളാർ ഇൻസ്റ്റലേഷനുകളെന്ന റെക്കോർഡ് നേട്ടവുമായി ടാറ്റ പവർ റിന്യൂവബിൾസ്

Tuesday, Jul 08, 2025
Reported By Admin
Tata Power Solar Sees 416% Surge in Rooftop Installs

കൊച്ചി: 2026 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് മുൻനിര പുരപ്പുറ സോളാർ കമ്പനിയായ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്. 45,589 പുരപ്പുറ സോളാർ ഇൻസ്റ്റലേഷനുകളാണ് 2026 സാമ്പത്തിക വർഷത്തിൻറെ ആദ്യപാദത്തിൽ കമ്പനി നേടിയത്. 2025 സാമ്പത്തിക വർഷം ആദ്യപാദത്തിൽ കൈവരിച്ച 8838 ഇൻസ്റ്റലേഷനുകളെ അപേക്ഷിച്ച് 416 ശതമാനം വർധനയാണ് ഇത്. ടാറ്റ പവർ കമ്പനി ലിമിറ്റഡിൻറെ ഉപസ്ഥാപനമാണ് ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്.

2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ഇൻസ്റ്റലേഷനുകൾ ടാറ്റ പവർ റിന്യൂവബിൾ എനർജിയെ ആകെ 204,443 പുരപ്പുറ സോളാർ ഇൻസ്റ്റലേഷനുകളിലേക്ക് എത്തിച്ചു. ഇതിലൂടെ മൊത്തം ശേഷി 3.4 ജിഗാവാട്ടായി വർദ്ധിച്ചു.

400-ലധികം നഗരങ്ങളിലായി 604 ചാനൽ പങ്കാളികളുടെ ശക്തമായ ശൃംഖലയും 560 നഗരങ്ങളിലായി 240 അംഗീകൃത സേവന പങ്കാളികളും ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിനുണ്ട്. 1.8 ലക്ഷത്തിലധികം വരുന്ന ഗാർഹിക മേഖലയിൽ നിന്നുള്ള ഉപഭോക്താക്കൾ ഉൾപ്പെടെ, 2 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് കമ്പനിക്ക്.

സോളാർ നിർമ്മാണ മേഖലയിൽ തന്ത്രപരമായ വിപുലീകരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്.. 4.3 ജിഗാവാട്ട് സെല്ലുകളുടെയും മൊഡ്യൂളുകളുടെയും മികച്ച നിർമ്മാണ ശേഷികൊണ്ടും, 3.4 ജിഗാവാട്ടിന് മുകളിൽ ശേഷിയുള്ള പുരപ്പുറ സോളാർ ഇൻസ്റ്റലേഷനുകളിലൂടെയും രാജ്യത്തിൻറെ ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജ ഭാവിയിലേക്കുള്ള ത്വരിതഗതിയിലുള്ള പരിവർത്തനത്തെ മുന്നോട്ട് നയിക്കുകയാണ് ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.