Sections

ഒന്നര ലക്ഷത്തിലധികം റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകളുമായി ടാറ്റാ പവർ

Thursday, Mar 27, 2025
Reported By Admin
Tata Power Becomes India's No.1 Rooftop Solar Provider with 1.5 Lakh+ Installations

കൊച്ചി: ഒന്നര ലക്ഷത്തിലധികം റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ഒന്നാം നമ്പർ റൂഫ്ടോപ്പ് സോളാർ ദാതാവ് എന്ന നേട്ടം കരസ്ഥമാക്കി ടാറ്റാ പവർ. ഇതോടെ രാജ്യ വ്യാപകമായി ടാറ്റാ പവറിൻറെ റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകളുടെ മൊത്തം ശേഷി 3 ജിഗാവാട്ടിലെത്തി. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിൽ കമ്പനിയുടെ നിർണായക പങ്ക് എടുത്തു കാണിക്കുന്നതാണ് ഈ നേട്ടം.

ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിൻറെ ഭാഗമായ ടാറ്റാ പവർ സോളാർ റൂഫ്ടോപ്പ്, സുസ്ഥിരവും ഊർജ്ജ-ക്ഷമവുമായ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ മുൻനിരയിലാണ്. ടാറ്റാ പവർ സോളാറൂഫ് എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്ന ടാറ്റാ പവർ സോളാർ റൂഫ്ടോപ്പിന് നിരവധി മികവുകളാണുള്ളത്. ടാറ്റാ പവർ സോളാറൂഫ് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താവിൻറെ വൈദ്യുതി ബില്ലിൽ 80 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുന്നു. സോളാർ മോഡ്യൂളുകൾക്ക് 25 വർഷത്തെ വാറൻറി ലഭിക്കും. കൂടാതെ ഉപഭോക്താവിന് 4 മുതൽ 7 വർഷം വരെ പണം തിരിച്ചടവ് കാലയളവും ലഭിക്കും. വൈദ്യുതി താരിഫിൽ വാർഷികമായുണ്ടാകുന്ന വർധനവിൽ 3 മുതൽ 5 ശതമാനം വരെ കുറവ് വരുത്താൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

20-ലധികം ധനകാര്യ പങ്കാളികൾ വഴി ഉപഭോക്താവിന് സൗകര്യപ്രദമായ ഫിനാൻസിങ് സൗകര്യങ്ങൾ ടാറ്റാ പവർ ലഭ്യമാക്കുന്നുണ്ട്. സോളാർ സ്ഥാപിക്കൽ എല്ലാവർക്കും താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാക്കാനും ഉപകരിക്കുന്ന തരത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ ബാങ്കുകൾ എന്നിവ വഴിയാണ് സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നത്. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജന പോലുള്ള വിവിധ പദ്ധതികളിലൂടെയും 'ഘർഘർ സോളാർ' എന്ന കാമ്പയിനിലൂടെയും സൗരോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ കമ്പനി നിർണായക പങ്ക് വഹിക്കുന്നു.

300-ലധികം നഗരങ്ങളിൽ 575-ലധികം ചാനൽ പങ്കാളികളുടെ ശക്തമായ ശൃംഖലയും 400-ലധികം നഗരങ്ങളിൽ 225-ലധികം അംഗീകൃത സേവന പങ്കാളികളും ഒത്തുചേർന്നുകൊണ്ട് ഇന്ത്യ ഒട്ടാകെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ടാറ്റാ പവർ. ഒന്നര ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഉപഭോക്താക്കളിൽ 1,22,000ത്തിലധികം പേർ പാർപ്പിട മേഖലയിൽ നിന്നുള്ളവരാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.