Sections

എസ്ബിഐയുടെ ദേശീയ സ്കോളർ ക്വിസിൽ 4200 വിദ്യാർത്ഥികൾ പങ്കെടുത്തു

Friday, Jul 04, 2025
Reported By Admin
SBI Scholar Quiz Engages 4200 Students Across India

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച എസ്ബിഐ സ്കോളർ ക്വിസ് പരിപാടിയിൽ രാജ്യത്തെ 16 നഗരങ്ങളിലായി 4200 വിദ്യാർത്ഥികൾ പങ്കെടുത്തു. ബാങ്ക് 70 വർഷത്തെ വിശ്വസനീയ സേവനമെന്ന നാഴികക്കല്ലു പിന്നിടുന്ന അവസരത്തിൽ നടത്തിയ ഈ പരിപാടിയിൽ പങ്കെടുത്തവർക്ക് 50 ലക്ഷം രൂപയുടെ പ്രൈസ് മണിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഡൽഹി പബ്ലിക് സ്കൂൾ, കൊൽക്കത്ത; ആർമി പബ്ലിക് സ്കൂൾ, ഹൈദരാബാദ്; ഡിഎവി പബ്ലിക് സ്കൂൾ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള വിജയികൾക്ക് എസ്ബിഐ ചെയർമാൻ സി എസ് സെട്ടി അവാർഡുകൾ സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാർക്ക് ആകെ 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2.5 ലക്ഷം രൂപയുമാണ് നൽകിയത്.

അറിവുള്ളവരുടേയും ശാക്തീകരിക്കപ്പെട്ടവരുടേയും ഭാവിയിലേക്കായുള്ള നിക്ഷേപമാണ് ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ എസ്ബിഐ നടത്തുന്നതെന്ന് എസ്ബിഐ ചെയർമാൻ സി എസ് സെട്ടി പറഞ്ഞു. അക്കാദമിക മികവും സാമ്പത്തിക സാക്ഷരതയും സംയോജിപ്പിച്ച് എസ്ബിഐയുടെ ഏഴു ദശാബ്ദത്തെ സമ്പന്നമായ പാരമ്പര്യത്തെ കുറിച്ച് അവബോധവും സൃഷ്ടിക്കുന്നതിനൊപ്പം നമ്മുടെ യുവാക്കളുടെ ബൗദ്ധിക സാധ്യതകൾ കൂടി ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തനത്തിൻറെ എഴുപതാം വർഷത്തോട് അനുബന്ധിച്ച് നിരവധി ഡിജിറ്റൽ നീക്കങ്ങൾക്കും എസ്ബിഐ തുടക്കം കുറിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.