- Trending Now:
കൊച്ചി: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് (ഐഎസ്ആർഎൽ)ന്റെ രണ്ടാം സീസൺ മുംബൈയിൽ ബോളിവുഡ് താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്തു. ബ്രാൻഡ് അംബാസഡറായ ഖാൻ ഈ വർഷം ലീഗിൽ നിക്ഷേപകനാകാനുള്ള പദ്ധതി കൂടി പ്രഖ്യാപിച്ചതോടെ ഓട്ടോമോട്ടീവ്, ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡുകൾ, കുടുംബത്തെ ലക്ഷ്യമിടുന്ന വിനോദം എന്നിവയ്ക്കുള്ള കേന്ദ്രമായി മാറാനുള്ള ഐഎസ്ആർഎല്ലിന്റ വളർച്ചാ പ്രതീക്ഷകൾക്ക് വലിയ ഉണർവ് നൽകും. ഇന്ത്യൻ റേസിംഗ് ഹീറോകളുടെ പുതിയ തലമുറയെ പിന്തുണയ്ക്കാനും വളർത്താനും ലീഗിന്റെ അന്തിമ ലക്ഷ്യവുമായി ഒത്തു ചേരുന്നതാണിത്.
ഇന്ത്യയിലെ സൂപ്പർക്രോസ് കായികം ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി താഴേത്തട്ടിൽ രൂപകൽപ്പന ചെയ്ത ഐഎസ്ആർഎൽ പ്രൂവിംഗ് ഗ്രൗണ്ട്സും സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്തു. പുനെയ്ക്കടുത്ത് 7 ഏക്കർ വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഈ സൗകര്യത്തിൽ ആമച്വർ, കുട്ടികൾ, മോട്ടോക്രോസ്, സൂപ്പർക്രോസ്, എടിവികൾ, ഇലക്ട്രിക് ബൈക്കുകൾ, ട്രെയിൽ റൈഡിംഗ് തുടങ്ങിയവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രാക്കുകളുണ്ട്.
തനിക്ക് മോട്ടോർ സൈക്കിളുകളോടും ഓഫ്റോഡിങ്ങിനോടും വലിയ ഇഷ്ടമുണ്ടെന്ന് സൽമാൻ ഖാൻ പറഞ്ഞു. ഐഎസ്ആർഎൽ രൂപപ്പെടുത്തിയ അന്താരാഷ്ട്ര നിലവാരമുള്ള ഘടന, ആഭ്യന്തര താരങ്ങൾക്ക് നൽകുന്ന പിന്തുണ, ഒരു മുഴുവൻ ലൈഫ്സ്റ്റൈൽ സംവിധാനമെന്ന നിലയിലുള്ള സമീപനം തുടങ്ങിയവ വളരെ ആകർഷണമാണ്. ഐഎസ്ആർഎൽ പ്രൂവിംഗ് ഗ്രൗണ്ട്സ് ഇന്ത്യയിലെ യുവാക്കൾക്ക് ആഗോള തലത്തിൽ മത്സരിക്കാനാവശ്യമായ പരിശീലനം, ഉപകരണങ്ങൾ, പ്ലാറ്റ്ഫോമുകൾ എന്നിവ നൽകും. സുരക്ഷിതമായ യാത്രയ്ക്കും ഉത്തരവാദിത്വമുള്ള റൈഡിംഗിനും ഐഎസ്ആർഎൽ പ്രാധാന്യം നൽകുന്നുണ്ടെന്നും താരം പറഞ്ഞു.
ബ്രാൻഡ് അംബാസഡറിൽ നിന്നും നിക്ഷേപകനായി സൽമാൻ ഖാൻ മാറുന്നത് ഐഎസ്ആർഎല്ലിന്റെ ദൗത്യത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ഐഎസ്ആർഎഎൽ മാനേജിംഗ് ഡയറക്ടർ വീർ പട്ടേൽ പറഞ്ഞു. ഇതിലൂടെ ലീഗിനുള്ള സാംസ്കാരിക മൂല്യവും വിപണിയിലെ വിശ്വാസ്യതയും വർധിക്കും. ഇന്ത്യൻ യുവജനരംഗത്ത് ഐഎസ്ആർഎൽ മേൽക്കോയ്മ നേടുന്ന ഭാവിയിലേക്കുള്ള ശക്തമായ അടയാളമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ബ്രാൻഡുകൾക്ക് തത്സമയം ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള മാർഗങ്ങൾ കുറവായ സാഹചര്യത്തിൽ ഐഎസ്ആർഎൽ ബ്രാൻഡുകൾക്കും യുവാക്കൾക്കുമിടയിൽ ഇടപെടൽ സാധ്യമാക്കുന്ന വേദിയാവുകയാണ്. രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്കുള്ള വ്യാപനവും അന്താരാഷ്ട്ര സഹകരണങ്ങളും ഉൾപ്പെടുന്നതാണ് ഐഎസ്ആർഎല്ലിന്റെ അടുത്ത 5 വർഷത്തേക്കുള്ള ദിശാനിർണ്ണയം. താരങ്ങളെ ആകർഷിക്കാൻ കഴിയുന്ന ഫോർമാറ്റും സ്പോൺസർഷിപ്പ് വരുമാനം, ഫ്രാഞ്ചൈസി മൂല്യം എന്നിവയിൽ വലിയ വളർച്ചയും ലക്ഷ്യമിടുന്നുണ്ട്.
പൂനെ, അഹമ്മദാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ആദ്യ സീസണിലെ അപൂർവ വിജയാനുഭവത്തിന് പിന്നാലെ രണ്ടാം സീസണും ഇന്ത്യൻ മോട്ടോർസ്പോർട്ടിന്റെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുകയാണ്. അതിവേഗം വളരുന്ന ആരാധക ശ്രദ്ധയും പ്രമുഖ പങ്കാളിത്തങ്ങളും കൊണ്ടും ഐഎസ്ആർഎൽ ഇന്ത്യൻ കായിക വിനോദ മേഖലയും ഓട്ടോമൊബൈൽ മാർക്കറ്റിംഗും പുതുതായി നിർവചിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.