Sections

മുത്തൂറ്റ് മൈക്രോഫിൻ ഐപിഒയ്ക്ക്

Monday, Jul 03, 2023
Reported By Admin
Muthoot Microfin

മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു


കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ത്രീകൾക്ക് മൈക്രോ വായ്പകൾ ലഭ്യമാക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 1350 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

950 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 400 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2022 ഡിസംബർ 31-ലെ മൊത്ത വായ്പാ പോർട്ട്ഫോളിയോയുടെ കാര്യത്തിൽ ഇന്ത്യയിലെ നാലാമത്തെ വലിയ എൻബിഎഫ്സി-എംഎഫ്ഐ ആണ് മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് (ക്രിസിൽ റിപ്പോർട്ട് പ്രകാരം) കൂടാതെ മൊത്ത വായ്പാ പോർട്ട്ഫോളിയോയുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലെ എൻബിഎഫ്സി-എംഎഫ്ഐകളിൽ മൂന്നാമത്തെ വലിയ സ്ഥാപനമാണ്. എംഎഫ്ഐ വിപണി വിഹിതത്തിൻറെ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലുതും, 2022 ഡിസംബർ 31-ലെ കണക്കനുസരിച്ച് ഏകദേശം 16 ശതമാനം വിപണി വിഹിതവുമായി തമിഴ്നാട്ടിൽ പ്രധാന സാന്നിധ്യം ഉണ്ട് (ക്രിസിൽ റിപ്പോർട്ട് പ്രകാരം).

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിൻറെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.