Sections

നിങ്ങളും നിങ്ങളെ ചുറ്റിപ്പറ്റിയുള്ള ലോകവുമാണ് നിങ്ങളുടെ നാളെ നിർണ്ണയിക്കുന്നത്

Friday, Jul 18, 2025
Reported By Soumya
Make Every Day Count: Transform Your Life Today

നിങ്ങളും നിങ്ങളെ ചുറ്റിപ്പറ്റിയുള്ള ലോകവുമാണ് നിങ്ങളുടെ നാളെ എങ്ങനെയായിരിക്കണമെന്ന് നിർണ്ണയിക്കുന്നത്. എന്നാൽ അതിനെല്ലാം മുമ്പ്, ഒരു കാര്യം നിങ്ങളുടെ ഹൃദയത്തിൽ ഉറപ്പിക്കുക: 'ഈ ദിവസം എന്റേതാണ്!' ഇത് ഉണർന്നെണീക്കേണ്ട സമയമാണ്. നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാനും പുതിയ തുടക്കങ്ങൾ കുറിക്കാനുമുള്ള സുവർണ്ണാവസരമാണിത്. ഒരു ദിവസം ഫലപ്രദമാക്കാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • രാവിലെ നേരത്തെ എഴുന്നേൽക്കുക. അതിരാവിലെ ഉണരുമ്പോൾ മനസ്സിനും ശരീരത്തിനും ഉന്മേഷം ലഭിക്കുകയും പ്രോഡക്റ്റീവായി കാര്യങ്ങൾ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുകയും ചെയ്യും.
  • രാവിലെ ഉണർന്ന ഉടൻ നിർബന്ധമായി ഒരു അഞ്ചുമിനിറ്റ് അല്ലെങ്കിൽ പത്തു മിനിറ്റോ മെഡിറ്റേഷൻ ചെയ്യുക. ഇത് നിങ്ങൾക്ക് മനസ്സിനെ ഊർജ്ജസ്വലതയാക്കാൻ സഹായിക്കും.
  • ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക.
  • ടുഡൂ ലിസ്റ്റ് തയ്യാറാക്കുക പ്രധാനപ്പെട്ട ജോലികൾ മുൻഗണനാനുസൃതമായി എഴുതുക.
  • സമയക്രമം അനുസരിച്ച് പ്രവർത്തിക്കുക. നിരവധി കാര്യങ്ങൾ ചെയ്യേണ്ടി വരുന്നുണ്ടെങ്കിൽ, ഓരോ ജോലിക്കും സമയപരിധി നിശ്ചയിക്കുക.
  • സോഷ്യൽ മീഡിയ, മൊബൈൽ, അനാവശ്യ സംഭാഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക. ഇവ നിങ്ങളുടെ പ്രൊഡക്ടീവായ സമയം നശിപ്പിക്കുന്ന കാര്യങ്ങളാണ്.
  • ഇടയ്ക്ക് ചെറിയ വിശ്രമം എടുക്കുക ഉള്ളിൽ ഊർജം നിലനിർത്താൻ, ഓരോ മണിക്കൂറിലും 5 മിനിറ്റ് ചെറിയ വിശ്രമം എടുക്കുക.
  • ഒരു ദിവസം നല്ല രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ ഭക്ഷണകാര്യത്തിലും വളരെയധികം ശ്രദ്ധ പുലർത്തണം. ജങ്ക് ഫുഡുകൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ജങ്ക് ഫുഡുകൾ നിങ്ങളെ മടിയന്മാരാക്കി മാറ്റും.
  • ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക. ചെയ്യുന്ന പ്രവർത്തികൾ പൂർണ്ണമായും ചെയ്യാൻ സാധിക്കുമെന്ന്വി ശ്വാസത്തോടെ ഓരോ ടാസ്ക്ക് ചെയ്യുമ്പോൾ, അതിന് നല്ല ഫലം ലഭിക്കും.
  • എല്ലാ ദിവസവും അന്ന് എന്തൊക്കെ പ്രവർത്തിയൊക്കെയാണ് ചെയ്തത് അതിൽ എന്തൊക്കെ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിച്ചില്ല അതിൽ എന്തൊക്കെ മെച്ചപ്പെടുത്താം എന്ന കാര്യങ്ങൾ നോക്കുക.
  • നിങ്ങളുടെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കുമായി അല്പസമയം മാറ്റിവെക്കുക.

ഒന്നുമാത്രം മനസ്സിലുറപ്പിക്കുക: നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള ഒരേയൊരാൾ നിങ്ങളാണ്. പുതിയ ചൈതന്യത്തോടെയും അചഞ്ചലമായ ആത്മവിശ്വാസത്തോടെയും ഓരോ ദിവസവും ആരംഭിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.