Sections

ലേസർ പവർ ആൻഡ് ഇൻഫ്രാ ലിമിറ്റഡ് ഐപിഒയ്ക്ക്

Friday, Oct 03, 2025
Reported By Admin
Laser Power & Infra Files DRHP for ₹1,200 Cr IPO

കൊച്ചി: വൈദ്യുതി പ്രസരണ, വിതരണ മേഖലയ്ക്കുള്ള കേബിളുകൾ, കണ്ടക്ടറുകൾ, പ്രത്യേക ഉൽപ്പന്നങ്ങൾ, ഘടകങ്ങൾ എന്നിവയുടെ സംയോജിത നിർമ്മാതാക്കളായ ലേസർ പവർ ആൻഡ് ഇൻഫ്രാ ലിമിറ്റഡ് (എൽപിഐഎൽ) പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 1200 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 400 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.