Sections

കോബ് ബ്രയന്റിന്റെ വിധവയ്ക്ക് 16 മില്യണ്‍ നഷ്ടപരിഹാരം

Saturday, Aug 27, 2022
Reported By MANU KILIMANOOR

ഒരിക്കലും ഉണങ്ങാത്ത മുറിവില്‍ അവര്‍ ഉപ്പു തേച്ചു

 

ബാസ്‌കറ്റ്ബാള്‍ ഇതിഹാസം കോബ് ബ്രയന്റെ വിധവ വെനേസ ബ്രയന്റിനു $16 മില്യണ്‍ നഷ്ടപരിഹാരം നല്‍കാന്‍ ലോസ് ആഞ്ജലസിലെ ഫെഡറല്‍ ജൂറി ഉത്തരവിട്ടു. എന്‍ ബി എ താരവും 13 വയസുള്ള പുത്രി ജിയാനയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു കിടക്കുന്ന ചിത്രങ്ങള്‍ എടുത്തു ഇന്റര്‍നെറ്റിലും മറ്റും വ്യാപകമായി പ്രചരിപ്പിച്ചതു കൊണ്ട് വെനേസ അനുഭവിച്ച കടുത്ത മനോവ്യഥയ്ക്കു നഷ്ടപരിഹാമായാണ് ഈ തുക നല്കാന്‍ ലോസ് ആഞ്ചലസ് കൗണ്ടിയോടു ജൂറി ആവശ്യപ്പെട്ടത്.

കൗണ്ടി ജീവനക്കാരാണു ചിത്രങ്ങള്‍ എടുത്തു പ്രചരിപ്പിച്ചത്. കോബെ ബ്രയന്റിനൊപ്പം അപകടത്തില്‍ മരിച്ച സാറ ചെസ്റ്റര്‍, മകള്‍ പെയ്റ്റന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇതേ പോലെ പരസ്യമാക്കിയതിനു കേസില്‍ കൂട്ടു പരാതിക്കാരനായ ക്രിസ്റ്റഫര്‍ ചെസ്റ്ററിനു ജൂറി $15 മില്ല്യണ്‍ അനുവദിച്ചു. ഇരുവര്‍ക്കും ഭരണഘടന നല്‍കുന്ന സ്വകാര്യത ലംഘിക്കപ്പെട്ടു എന്നു ജൂറിക്കു ബോധ്യപ്പെട്ടു.

കോ ബ്രയന്റും (41) പുത്രി ജിയാനയും ആറു കുടുംബ സുഹൃത്തുക്കളോടൊപ്പം പറക്കുമ്പോള്‍ 2020 ജനുവരിയിലാണ് ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ലോസ് ആഞ്ജലസിന്റെ പ്രാന്ത പ്രദേശത്തു വീണ വിമാനത്തില്‍ നിന്നു തെറിച്ചു വീണ മൃതദേഹങ്ങള്‍ തീര്‍ത്തും വികലമായിരുന്നു. വിധി വന്നയുടന്‍ വെനേസ ബ്രയന്റ് തന്റെ അഭിഭാഷകരെ ആശ്ലേഷിച്ചു പൊട്ടിക്കരഞ്ഞു. ഉത്തരവാദിത്തം ആയിരുന്നു കേസില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്, അഭിഭാഷകന്‍ ലൂയി ലി പറഞ്ഞു. ''ഇപ്പോള്‍ ജൂറി ഏകാഭിപ്രായത്തില്‍ തീര്‍പ്പു കല്പിച്ചു.

കടുത്ത വൈകാരിക പീഡനമാണ് തങ്ങള്‍ അനുഭവിച്ചതെന്നു വെനേസ് ബ്രയ്ം ക്രിസ്റ്റഫര്‍ ചെസ്റ്ററും കോടതിയില്‍ പറഞ്ഞിരുന്നു. ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നത് മനുഷ്യത്വത്തിനു നിരക്കാത്തതാണെന്നു ലി ചൂണ്ടിക്കാട്ടി. കൗണ്ടിയുടെ നടപടി കടുത്ത മനോവ്യഥ ഉണ്ടാക്കി.

''ഉണങ്ങാത്ത മുറിവില്‍ അവര്‍ ഉപ്പു തേച്ചു. പതിറ്റാണ്ടുകളായി ഇത് നടന്നു കൊണ്ടിരിക്കുന്നു. ദയവായി അവസാനിപ്പിക്കുക,'' അദ്ദേഹം കോടതിയോട് പറഞ്ഞു.

''മനുഷ്യ ശരീരങ്ങള്‍ പലതായി നുറുങ്ങിയതിന്റെ ചിത്രങ്ങള്‍ സ്വകാര്യമാണ്. അത് നാട്ടുകാര്‍ക്കു കാണാനുള്ളതല്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.