- Trending Now:
കൊച്ചി: ജെഎസ് ഡബ്ല്യൂ ഗ്രൂപ്പ് എംഎസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഷാരിക എൻറർപ്രൈസസിൻറെ ഡിവിഷനായ ഷാരിക സ്മാർട്ട്ടെക് എന്നിവയുമായി ചേർന്ന് ബെംഗലൂരുവിൽ സ്മാർട്ട് ഗ്രിഡ് സാങ്കേതികവിദ്യകൾക്കായുള്ള മികവിൻറെ കേന്ദ്രം സ്ഥാപിക്കാനുള്ള ത്രികക്ഷി ധാരണാ പത്രം ഒപ്പു വെച്ചു. ബംഗലൂരുവിലെ എംഎസ്ആർഐടി കാമ്പസിലായിരിക്കും ഇതു സ്ഥാപിക്കുക. ഇതിനുള്ള സാമ്പത്തിക ഗ്രാൻറ് ജെഎസ്ഡബ്ലിയു ഗ്രൂപ്പ് നൽകും. നിർമിത ബുദ്ധി, ഡീപ് ലേണിങ്, ബിഗ് ഡാറ്റ, ബ്ലോക്ക് ചെയിൻ, നെറ്റ് വർക്കിങ്, ഓട്ടോമേഷൻ എന്നിവയുടെ വളർച്ചയുടെ പശ്ചാത്തലത്തിൽ വൈദ്യുത, ഊർജ്ജ മേഖലകളിൽ നവീനമായ ഇടപെടലുകൾ വളരെ നിർണായകമാണ്. ജെഎസ്ഡബ്ലിയുവിൻറെ മികവിൻറെ കേന്ദ്രം ഇവിടെ ഗണ്യമായ സംഭാവനകളാകും നൽകുക.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ വായ്പയുമായി എസ്ബിഐ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.