- Trending Now:
'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?' എന്നത് എല്ലാവർക്കും പരിചിതമായ ഒരു വാക്യമാണ്. എന്നാൽ ജീവിതത്തിൽ യഥാർത്ഥ സന്തോഷം അനുഭവിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. പലർക്കും സന്തോഷം എന്നത് ഭൗതിക സുഖങ്ങളിലും, ആഗ്രഹങ്ങൾ നിറവേറുന്നതിലുമാണ് എന്ന് തോന്നാറുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ സന്തോഷം എത്രത്തോളം ആന്തരികമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. സന്തോഷം ഒരു ചിന്താനിലയാണ് - ഒരുപാട് ശ്രമിച്ചൊടുവിൽ വിജയിച്ച ഒരു പ്രവർത്തിയുടെ പ്രതിഫലമായി കിട്ടുന്ന മനസ്സിന്റെ സന്തുലിതാവസ്ഥ.
ഈ വീഡിയോയിൽ നിങ്ങൾക്ക് സ്ഥിരമായി സന്തോഷവാനായി കഴിയാൻ സഹായിക്കുന്ന മാനസിക സമീപനങ്ങൾ, ജീവിത ശൈലി മാറ്റങ്ങൾ, ആഴത്തിലുള്ള ഉദ്ദേശ്യബോധം എന്നിവയെക്കുറിച്ചാണ് വിശദീകരിക്കുന്നത്. സന്തോഷം സ്ഥിരമായി ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണം എന്നക്കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്. വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കുമല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.