Sections

ഫീച്ചർ ഫോൺ വിപണിയിൽ മേധാവിത്തം തുടർന്ന് എച്ച്എംഡി ഗ്ലോബൽ

Friday, Nov 24, 2023
Reported By Admin
HMT Global

കൊച്ചി: നോക്കിയ ഫോണുമായി എച്ച്എംഡി ഗ്ലോബൽ ഫീച്ചർ ഫോൺ രംഗത്തെ അനിഷേധ്യ മേധാവിത്തം തുടരുന്നതായി ഐഡിസിയുടെ 2023 കലണ്ടർ വർഷത്തിലെ മൂന്നാം ത്രൈമാസത്തെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൂല്യത്തിൻറെ അടിസ്ഥാനത്തിൽ 30.7 ശതമാനമാണ് എച്ച്എംഡി ഗ്ലോബലിൻറെ വിപണി വിഹിതം എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 കലണ്ടർ വർഷത്തിലെ രണ്ടാം ത്രൈമാസത്തെ അപേക്ഷിച്ച് 4.2 ശതമാനം വർധനവാണിത്. എണ്ണത്തിൻറെ അടിസ്ഥാനത്തിൽ 22.4 ശതമാനം വിപണി വിഹിതമാണ് ബ്രാൻഡിനുള്ളത്. മുൻ ത്രൈമാസത്തെ അപേക്ഷിച്ച് 2.3 ശതമാനം വർധനവാണിത്.

ഫീച്ചർ ഫോണുകളിൽ യുപിഐ ലഭ്യമാക്കിയതും മുൻനിര മോഡലുകൾ പുതുക്കി അവതരിപ്പിച്ചതുമെല്ലാം ഈ നേട്ടത്തിനു വഴിയൊരുക്കി. പുതിയ ഡിസൈനുകൾ, ആകർഷക നിറങ്ങൾ, മികച്ച ബാറ്ററി ശേഷി എന്നിവയാണ് കൂടുതൽ ഗുണകരമായത്. നോക്കിയ 105 2022, നോക്കിയ 110, നോക്കിയ 110 4ജി, നോക്കിയ 225 4ജി, നോക്കിയ എക്സ്പ്രസ് മ്യൂസിക്, ടിഡബ്ല്യുഎസ് ഉള്ള നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ, നോക്കിയ 2660 ഫ്ളിപ് തുടങ്ങിയവ പുനരവതരിപ്പിച്ചവയിൽ ഉൾപ്പെടുന്നു.

ഉപഭോക്തൃ-കേന്ദ്രീകൃതമായി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കിയതും വിപണിയിൽ ഗുണകരമായി. ഓഫ്ലൈനായും ഓൺലൈനായും ഇവ കൂടുതൽ ലഭ്യമാക്കിയതും കൂടുതൽ മേഖലകളിലെ ഉപഭോക്താക്കൾക്ക് നോക്കിയ ഫീച്ചർ ഫോണുകൾ നേടാൻ അവസരമൊരുക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.