- Trending Now:
കൊച്ചി: ഇന്ത്യയുടെയും ലോകത്തിൻറെയും വളർന്നുവരുന്ന ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി ഗ്ലോബൽ സെൻറർ ഫോർ ഹെൽത്തി വർക്ക് പ്ലേസസ്, ആരോഗ്യ വേൾഡ് എന്നിവരുമായി സഹകരിച്ച് ഗോദ്റെജ് വ്യവസായ ഗ്രൂപ്പ് മുംബൈയിൽ രണ്ടു ദിവസത്തെ ഗ്ലോബൽ ഹെൽത്തി വർക്ക്പ്ലേസ് ഉച്ചകോടിയും അവാർഡ് ദാന ചടങ്ങും സംഘടിപ്പിക്കുന്നു.
ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി നവംബർ 20, 21 തീയതികളിലാണ് നടക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അത്യാധുനിക തന്ത്രങ്ങൾ ഒരുക്കുന്നതിനായി അന്താരാഷ്ട്ര നേതാക്കൾ, ആരോഗ്യ സംരക്ഷണ വിദഗ്ധർ, വ്യവസായ സ്ഥാപനങ്ങൾ, നയരൂപകർത്താക്കൾ, സംഘടനകൾ തുടങ്ങിയവർ പങ്കെടുക്കും.
ഗ്ലോബൽ സെൻറർ ഫോർ ഹെൽത്തി വർക്ക്പ്ലേസസ്, ആരോഗ്യ വേൾഡ് എന്നീ ലാഭേച്ഛയില്ലാത്ത സംഘടനകളുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ മുൻ ആരോഗ്യ ആഗോള ഉച്ചകോടികളിൽ നിന്നുള്ള പഠനങ്ങളെ അടിസ്ഥാനമാക്കി, ജോലിയുടെ ഭാവി നിരീക്ഷിക്കുക, ജോലിസ്ഥല ക്ഷേമത്തിൽ കൃത്രിമബുദ്ധി (എഐ) സംയോജിപ്പിക്കുക, ആരോഗ്യ കേന്ദ്രീകൃത രീതികളുമായി ഇഎസ്ജി (പരിസ്ഥിതി, സാമൂഹിക, ഭരണം) ലക്ഷ്യങ്ങളെ വിന്യസിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ വർഷത്തെ ഉച്ചകോടി ജോലിസ്ഥല ക്ഷേമത്തിൽ പുതിയ ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.
ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ മുൻനിര കമ്പനികളെ സമ്മിറ്റ് അവതരിപ്പിക്കുകയും 2025ലെ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ജോലിസ്ഥലങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
സാംക്രമികേതര രോഗ (എൻസിഡി) പ്രതിരോധം, മാനസികാരോഗ്യ പിന്തുണ, സംഘടനാ സംസ്കാരത്തിൽ ക്ഷേമത്തിൻറെ സംയോജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2025ലെ സമ്മിറ്റ് ലോകമെമ്പാടുമുള്ളതും ഇന്ത്യൻ ജോലിസ്ഥലത്തിൻറെ പശ്ചാത്തലത്തിലും വ്യത്യസ്തമായ ആരോഗ്യ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യും. ആരോഗ്യ വേൾഡിൻറെ 'മൈ താലി'എന്ന പോഷകാഹാര പരിപാടി, ജീവിതശൈലി പരിശീലന പരിപാടി, പുകയില രഹിത ജോലിസ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തെളിവുകൾ അടിസ്ഥാനമാക്കിയുള്ള കോർപ്പറേറ്റ് വെൽനസ് സംരംഭങ്ങളും മികച്ച രീതികളും സമ്മേളനം ഉയർത്തിക്കാട്ടും.
ഗോദ്റെജ് ഗ്രൂപ്പിൽ പരമ്പരാഗത രീതികൾക്കപ്പുറം ആരോഗ്യവും ക്ഷേമവും വളർത്തുന്ന പ്ലാറ്റ് ഫോമുകളുടെയും ഇടപെടലുകളുടെയും ആവശ്യകത തങ്ങൾ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ഗ്ലോബൽ സെൻറർ ഫോർ ഹെൽത്തി വർക്ക്പ്ലേസസ്, ആരോഗ്യ വേൾഡ് എന്നിവരുമായുള്ള സഹകരണം ആരോഗ്യകരമായ ജോലിസ്ഥലങ്ങളെ പിന്തുണയ്ക്കുന്ന തങ്ങളുടെ സംസ്കാരവുമായി പൊരുത്തപ്പെടുന്നതാണെന്നും ഇന്നത്തെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ജോലിസ്ഥലങ്ങളിൽ, ദീർഘവീക്ഷണമുള്ള, ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന, അവരുടെ അതുല്യമായ സങ്കീർണ്ണതകൾ പരിഹരിക്കുന്ന തന്ത്രങ്ങൾ സ്വീകരിക്കാൻ കോർപ്പറേറ്റ് ഇന്ത്യയെ പ്രചോദിപ്പിക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്നും ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൻറെ കോർപ്പറേറ്റ് സർവീസസ് ഗ്രൂപ്പ് മേധാവി അജയ് ഭട്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.