- Trending Now:
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലാ കാര്യാലയം ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ ജനുവരി 23 ന് സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സിവിൽ സ്റ്റേഷനിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം കോൺഫറൻസ് ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് കെ.എസ്.ബി.സി.ഡി.സി.എൽ നിന്ന് വായ്പ എടുക്കുന്നതിന് ജനുവരി 22 ന് വൈകിട്ട് മൂന്നിനകം കെ.എസ്.ബി.സി.ഡി.സി ജില്ലാ കാര്യാലയവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് മാനേജർ അറിയിച്ചു. ഫോൺ: 0491 2505367.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.