- Trending Now:
കൊച്ചി: ഡിസിബി ബാങ്ക്, വേ ഫോർ ലൈഫ് എൻജിഒയുടെ സഹകരണത്തോടെ മറൈൻ ഡ്രൈവ് സുബാഷ് പാർക്കിൽ 25 റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബെഞ്ചുകളും പൊതു വഴിയിലെ അവശ്യവസ്തുക്കളും സ്ഥാപിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക, പുനരുപയോഗിക്കുക,റീസൈക്കിൾ ചെയ്യുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി സൗഹാർദകരമായ ദൗത്യം ആരംഭിച്ചത്.
ഏകദേശം 27 കിലോ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഓരോ ബെഞ്ചും നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 650 കിലോയോളം പ്ലാസ്റ്റിക് പുനരുപയോഗിച്ചു.
ഈ പദ്ധതിയിലൂടെ മാലിന്യങ്ങൾ ഉപയോഗപ്രദമായ, ദീർഘകാല ഉപയോഗയോഗ്യമായ ഉൽപ്പന്നങ്ങളായി മാറ്റിയെടുക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു. പരമ്പരാഗതമായ മരത്തിലും ലോഹത്തിലും നിർമ്മിച്ച ബെഞ്ചുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബെഞ്ചുകൾ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളതും, കുറഞ്ഞ പരിപാലന ചെലവുള്ളതും, ദീർഘായുസുള്ളതുമായിരിക്കും. ഇവ ജീർണ്ണിക്കാത്തതിനാൽ പൊതു സ്ഥലങ്ങളിൽ സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കാം.
റീസൈക്കിൾ ചെയ്ത ഈ ബെഞ്ചുകൾ പ്ലാസ്റ്റിക് മാലിന്യത്തെ കുറയ്ക്കുന്നതിനോടൊപ്പം ദീർഘകാലം ഉപയോഗപ്പെടുത്താവുന്ന സൗകര്യമൊരുക്കുന്നുവെന്നു ഡിസിബി ബാങ്ക് ഇൻസ്ടിട്യൂഷണനൽ ബാങ്കിങ് മേധാവി അജയ് അഹ്ലുവാലിയ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.