Sections

ഇന്ത്യയിലെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരം: 79 പേർ ദേശീയ ഫൈനലിൽ

Friday, Aug 28, 2026
Reported By Admin
79 Teachers Shortlisted for Best Teachers Award 2026

ന്യൂഡൽഹി: ശിവ് നാടാർ ഫൗണ്ടേഷനും ഓക്സ്ഫോർഡ് സർവകലാശാലയിലെ സെയ്ദ് ബിസിനസ് സ്കൂളും ചേർന്ന് സംഘടിപ്പിക്കുന്ന 'ഇന്ത്യയിലെ മികച്ച അധ്യാപകർക്കുള്ള അവാർഡ് 2026' ദേശീയ ഫൈനലിലേക്ക് 79 അധ്യാപകർ തെരഞ്ഞെടുക്കപ്പെട്ടു. 32 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 9,400-ലധികം അപേക്ഷകരിൽ നിന്നാണ് ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്.

സെപ്റ്റംബർ 4-ന് ഡൽഹി-എൻസിആറിലെ ശിവ് നാടാർ സർവകലാശാലയിലാണ് ദേശീയ ഫൈനൽ നടക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ മികച്ച അധ്യാപന രീതികളും മികവും പുലർത്തുന്ന അധ്യാപകരെയാണ് ഈ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ്, എക്കണോമിക്സ് ഉൾപ്പെടെ 8 വിഷയങ്ങളിലായി നടക്കുന്ന ഫൈനലിൽ നിന്ന് 16 അധ്യാപകർ അന്തിമ വിജയികളാകും. വിജയികൾക്ക് സൗജന്യ വിദഗ്ധ പരിശീലനത്തോടൊപ്പം യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠനക്യാമ്പിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.