Sections

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്മെന്റ്

Friday, Aug 28, 2026
Reported By Admin
MIT-WPU Placement 2026: 2,500+ Students Secure Jobs

പൂനെ: പൂനെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ 2026-ലെ പ്ലേസ്മെന്റ് സീസണിൽ മികച്ച നേട്ടം. 750-ലധികം പ്രമുഖ കമ്പനികൾ പങ്കെടുത്ത ക്യാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ 2,500-ലധികം വിദ്യാർഥികൾക്ക് തൊഴിൽ അവസരങ്ങൾ ലഭിച്ചു.

ഐടി, കോർ എൻജിനീയറിംഗ്, കൺസൾട്ടിംഗ്, അനലിറ്റിക്സ്, ഫിനാൻസ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളാണ് റിക്രൂട്ട്മെന്റിൽ പങ്കെടുത്തത്. ആമസോൺ, എൻവിഡിയ, മോർഗൻ സ്റ്റാൻലി, ഐബിഎം, കോഗ്നിസന്റ്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഈ വർഷത്തെ ഏറ്റവും ഉയർന്ന വാർഷിക ശമ്പള പാക്കേജ് 46 ലക്ഷം രൂപയാണ്. 200-ലധികം വിദ്യാർഥികൾക്ക് 10 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക ശമ്പളമുള്ള ജോലി ലഭിച്ചു.

അന്താരാഷ്ട്ര തൊഴിൽ വിപണിയിലെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സർവകലാശാലയുടെ പ്ലേസ്മെന്റ് പ്രകടനം തുടർച്ചയായ വളർച്ച രേഖപ്പെടുത്തുന്നതായി എംഐടി-ഡബ്ല്യുപിയു ചീഫ് അക്കാദമിക് ഓഫീസർ ഡോ. പ്രസാദ് ഡി. ഖണ്ഡേക്കർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.