Sections

സെയിൽസ് ക്ലോസിംഗിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday, Apr 11, 2024
Reported By Soumya
Things to consider before closing sales

സെയിൽസ്മാൻമാർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് സെയിൽസ് ക്ലോസിങ്. നിങ്ങൾ എത്ര തന്നെ സെയിൽസിനെ കുറിച്ച് സംസാരിച്ചാലും പഠിച്ചാലും സെയിൽസ് ക്ലോസിങ് ചെയ്യാൻ നിങ്ങൾക്ക് കഴിവില്ലെങ്കിൽ നിങ്ങൾ ഒരിക്കലും ഒരു നല്ല സെയിൽസ്മാൻ ആകില്ല. പലപ്പോഴും പലർക്കും പറ്റുന്ന ഏറ്റവും വലിയ അബദ്ധമാണ് സെയിൽസ് ക്ലോസിങ് മറന്നുകൊണ്ട് അല്ലെങ്കിൽ സെയിൽസിനെ കുറിച്ച് ചോദിക്കാതെ കസ്റ്റമറുമായി റാപ്പോ ഉണ്ടാക്കാൻ വേണ്ടി പലതും സംസാരിച്ചുകൊണ്ടിരിക്കും. എന്നാൽ ഇത് ഏറ്റവും മണ്ടത്തരമായിട്ടുള്ള ഒരു കാര്യമാണ്. കസ്റ്റമറുമായി ഒരു റാപ്പോ ഉണ്ടായിക്കഴിഞ്ഞാൽ ഉടൻ തന്നെ ക്ലോസിങ്ങിലേക്ക് പോണം. ആദ്യമേ നേരിട്ട് ക്ലോസിങ്ങിൽ പോവുക എന്നുള്ളത് അല്ല കസ്റ്റമറുമായി സംസാരിച്ച് നല്ല ഒരു റാപ്പോ ഉണ്ടാക്കി കഴിഞ്ഞാൽ അടുത്തഘട്ടം എന്ന് പറയുന്നത് സെയിൽസ് ക്ലോസിങ് ആണ്. സെയിൽസ് ക്ലോസിങ്ങിന് മുമ്പായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. അതിനെക്കുറിച്ചാണ് ഇന്നവിടെ സൂചിപ്പിക്കുന്നത്.

  • എം എൻ എ (MNA) മനസ്സിലാക്കിയിരിക്കണം. ഒരു കസ്റ്റമറിന്റെ മണി നീട് അതോറിറ്റി. ഇതിനെക്കുറിച്ച് നേരത്തെ ഒരുപാട് ഡിസ്കസ് ചെയ്തിട്ടുണ്ട്. ഒരാൾക്ക് നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങുന്നതിനുള്ള സാമ്പത്തികമുണ്ടോ,ആ പ്രോഡക്ടിന്റെ ആവശ്യമുണ്ടോ, അയാളാണോ അത് വാങ്ങാനുള്ള അതോറിറ്റി ഇത് മൂന്നും അയാളിൽ ഉറപ്പിച്ചതിനുശേഷമാണ് അയാളുമായി സെയിൽസ് ക്ലോസിങ്ങിനായി പോകേണ്ടത്. അയാൾക്ക് ഈ മൂന്ന് കോളിറ്റി ഇല്ലെങ്കിൽ സംസാരം നിർത്തി മാറി പോകുന്നതാണ് നല്ലത്.
  • അയാൾ നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങുന്നതിന് ക്വാളിഫൈഡാണോ എന്ന് ശ്രദ്ധിക്കുക. ചില ആളുകൾ എപ്പോഴും പരാതിക്കാരും പ്രശ്നക്കാരും ആയിരിക്കും. നിങ്ങൾക്ക് പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല എങ്കിലും നിങ്ങളുടെ ചില ചോദ്യങ്ങളിലൂടെയും സർവീസിലൂടെയും അത് മനസ്സിലാക്കാൻ സാധിക്കും. ചില കസ്റ്റമർക്ക് പ്രോഡക്റ്റ് സെയിൽ നടത്തിക്കഴിഞ്ഞാൽ നമുക്ക് വലിയ തലവേദന ഉണ്ടാക്കാറുണ്ട്. അങ്ങനെയുള്ള കസ്റ്റ്മറുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് നല്ലതല്ല. നമ്മുടെ പ്രോഡക്റ്റ് വാങ്ങി എപ്പോഴും പരാതി പറയുന്ന ഒരാളിൽ നിന്നും മാറി നിൽക്കുക എന്നത് വളരെ അത്യാവശ്യമാണ്.
  • ഇത് രണ്ടും ഉറപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി നിങ്ങൾ പോകേണ്ടത് ക്ലോസിങ് ക്വസ്റ്റ്യനിംഗിലോട്ടാണ്. നിരവധി ക്ലോസിങ് ക്വസ്റ്റ്യൻസ് ഉണ്ട്. ചില ആളുകൾക്ക് വളരെ സംശയങ്ങൾ ഉണ്ടാകും ഈ പ്രോഡക്റ്റ് എടുക്കണോ അതോ മറ്റ് പ്രോഡക്ടുകൾ എടുക്കണോ എന്നുള്ളത്. ഒരുപാട് പ്രോഡക്റ്റിനെ കുറിച്ച് സംസാരിക്കുമ്പോൾ ഏത് പ്രോഡക്റ്റ് വാങ്ങണമെന്ന കൺഫ്യൂഷൻ കസ്റ്റ്വർക്ക് ഉണ്ടാകും. അതുകൊണ്ട് തന്നെ പ്രോഡക്റ്റിനെക്കുറിച്ച് ഒരുപാട് ഡീറ്റെയിൽസിലേക്ക് പോകുന്നതിനു പകരം സാറിന് ഇന്ന പ്രോഡക്റ്റാണ് ഏറ്റവും മികച്ചത് എന്ന് പറഞ്ഞുകൊടുക്കാൻ സാധിക്കുന്ന ഒരു സെയിൽസ്മാനെ ആയിരിക്കും കസ്റ്റമർ ആഗ്രഹിക്കുക.നിങ്ങളെ വിശ്വാസത്തിൽ എടുത്തു കഴിഞ്ഞാൽ നിങ്ങൾ പറയുന്ന പ്രോഡക്ടുകൾ കസ്റ്റമർ വാങ്ങും. അതിനുതകുന്ന തരത്തിലാണ് ക്വസ്റ്റ്യൻസ് ചോദിക്കേണ്ടത് സാറിന്റെ ബഡ്ജറ്റ് എത്രയാണ്, ഏത് കളറാണ് വേണ്ടത്, എങ്ങനെയുള്ള പ്രോഡക്റ്റാണ് വേണ്ടത്, ഇങ്ങനെ പ്രോഡക്റ്റിനനുസരിച്ചുള്ള ക്വസ്റ്റ്യൻസ് ചോദിച്ചു കൊണ്ടിരിക്കുക.
  • ഇത്രയും ആയിക്കഴിഞ്ഞാൽ അടുത്ത് പെയ്മെന്റ് മെത്തേഡ് എങ്ങനെയാണെന്ന് ചോദിക്കാം.ഗൂഗിൾ പേ ആണോ അല്ലെങ്കിൽ ക്യാഷ് ആയിട്ടാണോ എന്നുള്ള കാര്യങ്ങൾ ചോദിക്കുക. പണ്ടൊക്കെ ചെക്ക് ചോദിക്കുമായിരുന്നു ഇന്ന് ആരും ചെക്ക് പ്രിഫർ ചെയ്യാറില്ല ഗൂഗിൾ പേയോ ക്യാഷ് ഓൺ ക്യാരിയോ ആണ് ചെയ്യാറ്.
  • ഈ കാര്യങ്ങൾ ചോദിച്ചുകൊണ്ടു തന്നെ ഫോം പൂരിപ്പിക്കാൻ വേണ്ടി കസ്റ്റമറിന് നൽകാം. ഫോം ഫില്ല് ചെയ്യാൻ തയ്യാറായാൽ തീർച്ചയായും നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങും. ഫോo ഫിൽ ചെയ്തു കഴിഞ്ഞ് സെയിൽസിലോട്ട് പോവുക.

സെയിൽസ് സംസാരിച്ച് ക്ലോസ് ചെയ്യാൻ സാധിക്കാത്ത ഒരാൾക്ക് നല്ല സെയിൽസ്മാൻ ആകാൻ സാധിക്കില്ല. സെയിൽസ് ക്ലോസിങ്ങിന് നിരവധി ടെക്നിക്കുകളുണ്ട്. അതിന് കണക്കായ പരിശീലനങ്ങൾ എല്ലാ സെയിൽസ്മാൻമാരും നിരന്തരം ചെയ്യുന്നത് വളരെ അത്യാവശ്യമാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.