Sections

ജീവിത വിജയത്തിനുള്ള 10 വിരോധാഭാസ കൽപ്പനകൾ

Saturday, May 03, 2025
Reported By Soumya
10 Paradoxical Commandments That Can Transform Your Life

നിങ്ങൾക്ക് കഴിവുണ്ടെന്ന് പരിപൂർണ്ണ വിശ്വാസമുണ്ടോ? അങ്ങനെയുള്ള ഒരാളാണെങ്കിൽ സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളും നിങ്ങളെ ബാധിക്കില്ല അല്ലെങ്കിൽ ബാധിക്കാതിരിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരുടെയും നല്ല പിള്ളയാകുവാൻ ശ്രമിക്കുന്നതിനു പകരം നിങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുപോകണമെങ്കിൽ 10 കൽപ്പനകൾ വളരെ പ്രധാനപ്പെട്ടതാണ്. 10 വിരോധാഭാസ കൽപ്പനകൾ ജീവിത രൂപീകരണത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഏതൊക്കെയാണ് ആ 10 കൽപ്പനകൾ എന്ന് പരിശോധിക്കാം.

  • ജനങ്ങൾ യുക്തിഹീനരാണ്. സ്വാർത്ഥരാണ് എങ്കിലും അവരെ സ്നേഹിക്കുക.
  • നിങ്ങൾ നല്ലത് ചെയ്യുകയാണെങ്കിൽ ജനങ്ങൾ നിങ്ങളെ ഗൂഢ ഉദ്ദേശങ്ങൾ ഉള്ള സ്വാർത്ഥർ എന്ന് പഴിചാർത്തും എങ്കിലും നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുക.
  • അടുത്ത സുഹൃത്തുക്കളേക്കാൾ വിജയം നിങ്ങൾ നേടുകയാണെങ്കിൽ നിങ്ങൾക്ക് കപട സുഹൃത്തുകളെയും ശത്രുക്കളെയും നേടും. അതിൽ വിഷമം തോന്നേണ്ടതില്ല നിങ്ങൾ വിജയം നേടിക്കൊണ്ടേയിരിക്കുക.
  • ഇന്ന് നിങ്ങൾ ചെയ്യുന്ന നന്മ നാളെ മറക്കപ്പെടാം എങ്കിലും നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക.
  • സത്യസന്ധതയും തുറന്ന മനസ്സും ആളുകൾ ദുരുപയോഗം ചെയ്യും എങ്കിലും സത്യസന്ധരായിരിക്കുക.
  • വലിയ ആശയങ്ങളുള്ള വലിയ മനുഷ്യരെ, ചെറിയ മനസ്സുള്ള ചെറിയ ആളുകൾക്ക് തകർക്കാൻ കഴിഞ്ഞേക്കും. എങ്കിലും വലിയ കാര്യങ്ങൾ ചിന്തിക്കുക.
  • ജനങ്ങൾ തങ്ങളിൽ താഴ്ന്നവരെ ഇഷ്ടപ്പെടുകയും തങ്ങളിൽ വലിയവരെ പിന്തുടരുകയും ചെയ്യുന്നു എങ്കിലും താഴ്ന്നവർക്ക് വേണ്ടി പൊരുതുക.
  • വർഷങ്ങൾ എടുത്ത് കെട്ടിപ്പൊക്കിയവ ഒരു രാത്രി രാത്രികൊണ്ട് തകർന്നേക്കാം എങ്കിലും കെട്ടിപ്പൊക്കി കൊണ്ടിരിക്കുക.
  • ആളുകൾക്ക് സഹായം ആവശ്യമാണ് പക്ഷേ നിങ്ങൾ സഹായിച്ചാൽ അവർ നിങ്ങളെ ആക്രമിച്ചേക്കാം എങ്കിലും അവരെ സഹായിക്കുക.
  • നിങ്ങൾക്കുള്ളതിൽ വെച്ച് മികച്ചത് നിങ്ങൾ ലോകത്തിന് നൽകുക. അവർ നിങ്ങളുടെ മുഖത്ത് അടിച്ചേക്കാം എങ്കിലും നിങ്ങൾക്കുള്ളതിൽ മികച്ചത് നിങ്ങൾ ലോകത്തിന് നൽകിക്കൊണ്ടിരിക്കുക.

ഈ 10 കൽപ്പനകൾ നിങ്ങളുടെ ജീവിതത്തിൽ പിന്തുടരുക. കാരണം നിങ്ങൾ കഴിവുള്ള ആളുകളാണ് മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ആവശ്യമില്ല. നിങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവ ഉയർച്ചയിലേക്ക് കൊണ്ടുപോകുവാൻ വേണ്ടി മാത്രം പരിശ്രമിക്കുക. ഒരുനാൾ വിജയം നിങ്ങളുടെ അരികിൽ എത്തിച്ചേരും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.