Sections

ഓൺലൈൻ ചെക്ക് ഇൻ എളുപ്പമാക്കാൻ ഓട്ടോ വിസ ചെക്ക് സൗകര്യമൊരുക്കി എയർ എഷ്യ

Saturday, May 03, 2025
Reported By Admin
AirAsia Introduces Auto Visa Check (AVC) to Simplify International Travel

കൊച്ചി: വിസയും ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനും (ഇടിഎ) ആവശ്യമായ അന്താരാഷ്ട്ര യാത്രകളിലെ ഓൺലൈൻ ചെക്ക്-ഇൻ സുഗമാക്കുന്നതിനായി ഓട്ടോ വിസ ചെക്ക് (എവിസി) സൗകര്യമൊരുക്കി എയർ ഏഷ്യ.

ചെക്ക്-ഇൻ കൗണ്ടറുകളിലെ കാത്തിരിപ്പും തിരക്കും ഒഴിവാക്കി അനായാസ യാത്ര ഉറപ്പാക്കാനാണ് എയർ ഏഷ്യ ഇത്തരമൊരു നൂതന സംവിധാനം അവതരിപ്പിച്ചത്. സാധാരണയായി വിസ ആവശ്യമായ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് വിമാനത്താവളത്തിൽ വിസ പരിശോധിച്ച ശേഷം മാത്രമേ ചെക്ക് ഇൻ സാധ്യമാകൂ.

പുതിയ എവിസി സംവിധാനം വഴി യാത്രയ്ക്ക് 14 ദിവസം മുതൽ ഒരു മണിക്കൂർ മുൻപ് വരെ എവിടെയിരുന്നും ഓൺലൈനായി ചെക്ക് ഇൻ ചെയ്യാം. മൾട്ടിപ്പിൾ എൻട്രി വിസ ഉള്ളവർക്ക് മാത്രമേ നിലിവിൽ എവിസി സൗകര്യം ലഭിക്കൂ.

എയർ ഏഷ്യ മൂവ് ആപ്പ് ഉപയോഗിച്ചോ www.airasia.com വെബ്സൈറ്റ് വഴിയോ ആണ് ഓട്ടോ വിസ ചെക്ക് ഇൻ ചെയ്യേണ്ടത്. സൈറ്റിൽ കയറി ഫ്ളൈറ്റ് തിരഞ്ഞെടുക്കണം. തുടർന്ന് പാസ്പോർട്ടിലെ സ്റ്റിക്കർ വിസ സ്കാൻ ചെയ്യുകയോ ഇ-വിസ അപ്ലോഡ് ചെയ്യുകയോ വേണം. വിസയുടെ പരിശോധന കഴിഞ്ഞ ഉടൻ ഇ- ബോർഡിംഗ് പാസ് ലഭിക്കും.

ഹാൻഡ് ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് ഇ-ബോർഡിംഗ് പാസുമായി നേരിട്ട് ബോർഡിംഗ് ഗേറ്റിലേക്ക് പോകാം. ആവശ്യമെങ്കിൽ കിയോസ്കിലൂടെ ബോർഡിംഗ് പാസ് പ്രിന്റ് ചെയ്യാനും സാധിക്കും. ചെക്ക് ഇൻ ബാഗേജ് ഉള്ളവർക്ക് കിയോസ്കിൽ നിന്നും ബാഗ് ടാഗ് പ്രിന്റ് ചെയ്ത് നിശ്ചയിച്ച് കൗണ്ടറിലെത്തി ബാഗേജ് ഏൽപ്പിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.