Sections

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് - മെഡി അസിസ്റ്റ് സഹകരണം

Thursday, Jun 26, 2025
Reported By Admin
Star Health Partners with Medi Assist to Launch AI-Powered Claims Platform ‘Matrix’

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് നൂതനമായ എഐ പിന്തുണയുള്ള ക്ലെയിം പ്ലാറ്റ്ഫോമായ 'മാട്രിക്സ്' സേവനത്തിനായി മെഡി അസിസ്റ്റുമായി സഹകരിക്കുന്നു. വേഗത്തിലുള്ള ക്ലെയിം തീർപ്പാക്കൽ, മെച്ചപ്പെട്ട ഉപഭോക്തൃ ഇടപെടൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മികച്ച സേവനം എന്നിവ ലക്ഷ്യമിട്ടുള്ള സ്റ്റാർ ഹെൽത്തിൻറെ നിലവിലുള്ള ക്ലെയിം രീതിയിൽ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളുടെ ഭാഗമാണിത്. എഐ ടൂളുകളിലൂടെ തട്ടിപ്പുകൾ കണ്ടെത്താനും ഇല്ലാതാക്കാനും, അതുപോലെ ചെലവ്, ദുരുപയോഗങ്ങളും കുറയ്ക്കാനും ഈ പങ്കാളിത്തം സഹായിക്കും.

ഈ പങ്കാളിത്തം വഴി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൻറെ ക്ലെയിംസ് സംവിധാനത്തെ ഭാവിയിലേക്കായി സജ്ജമാക്കുകയാണ്. വർദ്ധിച്ചുവരുന്ന ക്ലെയിമുകളുടെ എണ്ണം കൈകാര്യം ചെയ്യാനും പ്രവർത്തനങ്ങളിൽ വേഗതയും സ്ഥിരതയും സുതാര്യതയും നിലനിർത്താനും ഈ പ്ലാറ്റ്ഫോം സഹായിക്കും. ഈ മാറ്റത്തിൻറെ ഭാഗമായി ആശുപത്രികൾ, പോളിസി ഉടമകൾ, റെഗുലേറ്റർമാർ എന്നിവരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന സേവനങ്ങൾ നിറവേറ്റുന്നതിനായി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൻറെ ഡിജിറ്റൽ ശേഷി വർദ്ധിപ്പിക്കുകയാണ്. ഈ പ്ലാറ്റ്ഫോമിൻറെ ഉപയോഗത്തിലൂടെ ബുദ്ധിപരമായ ഓട്ടോമേഷൻ നടപ്പിലാക്കുകയും, മാനുവൽ നടപടികൾ കുറയ്ക്കുകയും, പ്രവർത്തനക്രമം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിലൂടെ നെറ്റ്വർക്കിലുടനീളം മികച്ച പ്രകടനം സാധ്യമാക്കുന്നു.

തങ്ങളുടെ ഇൻഹൗസ് ക്ലെയിം മാനേജ്മെൻറ് ശേഷികൾ മെച്ചപ്പെടുത്തുന്നതിനുള്ള വലിയൊരു മുന്നേറ്റമാണ് ഈ പങ്കാളിത്തം. കൂടുതൽ കാര്യക്ഷമവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതുമായ ക്ലെയിം സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണിത്. ക്ലെയിമുകൾ ഇൻഷുറൻസിൻറെ പ്രധാന ഘടകമാണ്. മെഡി അസിസ്റ്റിൻറെ പ്ലാറ്റ്ഫോം ഉപയോഗിച്ച് വേഗത, കൃത്യത, സ്ഥിരത എന്നിവ മെച്ചപ്പെടുത്തുകയാണ്, അതേസമയം തട്ടിപ്പുകൾ, ചെലവുകൾ, ദുരുപയോഗം എന്നിവയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. മാനുവൽ ഇടപെടലുകൾ കുറയ്ക്കുകയും പ്രോസസ്സുകൾക്ക് നിലവാരം കൊണ്ടുവരുന്നതിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പോളിസി ഉടമകളുമായുള്ള വിശ്വാസം ഉറപ്പിക്കാനും തങ്ങൾ ലക്ഷ്യമിടുന്നു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ നടപ്പിലാക്കുന്ന മറ്റു നൂതന പ്രവർത്തനങ്ങളോടൊപ്പം ചേർന്ന്, ഇത് ആരോഗ്യ, ഹെൽത്ത് കെയർ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന സുതാര്യവും വിശ്വസനീയവും ഉപഭോക്താവിന് മുൻഗണന നൽകുന്നതുമായ ക്ലെയിം സേവനം നൽകുന്നതിൽ ശ്രദ്ധ നൽകുന്നുവെന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസിൻറെ എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

ഈ മാറ്റത്തിൽ പങ്കാളിയാകുന്നത് സന്തോഷിക്കുന്നു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇൻഷുറൻസ് പ്രവർത്തനങ്ങളിൽ വ്യവസായ നിലവാരം പുനർനിർവചിക്കാനും അതിലൂടെ പോളിസിയുടമകൾക്ക് മികച്ച അനുഭവം ഉറപ്പാക്കുമെന്നും മെഡി അസിസ്റ്റിൻറെ സിഇഒ സതീഷ് ഗിഡുഗു പറഞ്ഞു.

സ്ഥിരതയുള്ളതും നിലവാരമുള്ളതുമായ ക്ലെയിംസ് നിരീക്ഷണവും തീർപ്പാക്കലും ഉറപ്പാക്കുന്ന നിയമങ്ങളും കോൺഫിഗറേഷനും അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് ഈ പങ്കാളിത്തത്തിലൂടെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് ലഭിക്കുന്ന ഒരു പ്രധാന നേട്ടം. ഇത് വ്യക്തിപരമായ വിലയിരുത്തലുകൾ കുറയ്ക്കുകയും പ്രോസസ്സിൻറെ കൃത്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഈ പ്ലാറ്റ്ഫോം കോ-വർക്കിംഗ് സംവിധാനവും എഐ കോ-പൈലറ്റ് പിന്തുണയും നൽകുന്നു. ഇത് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൻറെ ക്ലെയിം ടീമുകൾക്ക് വേഗത്തിലും കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിലും തീരുമാനങ്ങൾ എടുക്കാനാകും. കൂടാതെ നൂതനമായ എഐ, മെഷീൻ ലേണിംഗ് ടൂളുകളിലൂടെ തട്ടിപ്പുകൾ കണ്ടെത്താനും തടയാനുമുള്ള കമ്പനിയുടെ കഴിവ് ശക്തിപ്പെടുത്തുന്നു. ഇതുവഴി ഫലപ്രദമായ ചെലവ് കുറയ്ക്കാനും ക്ലെയിം പ്രോസസ്സിൻറെ വിശ്വാസ്യത സംരക്ഷിക്കാനും സഹായിക്കുന്നു.

ഈ പങ്കാളിത്തം എഐ പിന്തുണയുള്ള ചാറ്റ്ബോട്ടുകൾ, വെർച്വൽ അസിസ്റ്റൻറുമാർ, മൊബൈൽ ആപ്പുകളിലും വാട്ട്സ്ആപ്പിലും ലഭ്യമായ ഓമ്നിചാനൽ പിന്തുണ എന്നിവയിലൂടെ ഉപഭോക്തൃ ഇടപെടൽ ശക്തിപ്പെടുത്തുന്നു. ഒരു ഏകീകൃത എപിഐ ആർക്കിടെക്ചർ, ഇൻഷുറൻസ് കമ്പനികൾ, ആരോഗ്യ സേവന ദാതാക്കൾ, നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച് എന്നിവയ്ക്കിടയിൽ സുരക്ഷിതവും തത്സമയവുമായ ഡാറ്റാ കൈമാറ്റം ഉറപ്പാക്കുന്നു. ഇത് എല്ലാ പങ്കാളികൾക്കുമിടയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നു.

ഈ സഹകരണം ഇന്ത്യയിലെ ഡിജിറ്റൽ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് നവീകരണം, പ്രവർത്തന സജ്ജീകരണം, പോളിസി ഉടമകൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിലെ ശ്രദ്ധ എന്നിവയെല്ലാം ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു നിർണായക മുന്നേറ്റത്തെയാണ് കാണിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.