Sections

വനിതാ കണ്ടക്ടര്‍ക്കൊപ്പം പുരുഷന്‍മാര്‍ ഇരിക്കണ്ട

Tuesday, Dec 06, 2022
Reported By MANU KILIMANOOR

ബസുകളില്‍ നോട്ടീസ് പതിച്ച് കെ.എസ്.ആര്‍.ടി.സി

വനിതാ കണ്ടക്ടര്‍ ഇരിക്കുന്ന സീറ്റില്‍ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും പുരുഷ യാത്രക്കാര്‍ ഇരിക്കാന്‍ പാടില്ലെന്നും കെ.എസ്.ആര്‍.ടി.സി. രണ്ടു വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയില്‍പെടാത്തതിനാല്‍ ഇപ്പോള്‍ ബസുകളില്‍ കെ.എസ്.ആര്‍.ടി.സി നോട്ടീസ് പതിപ്പിച്ചു തുടങ്ങി.

ചില സമയങ്ങളില്‍ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് 2020ല്‍ കെ.എസ്.ആര്‍.ടി.സി ഉത്തരവിറക്കിയത്. വനിതാ കണ്ടക്ടറുടെ സീറ്റില്‍ പുരുഷ യാത്രക്കാരന്‍ ഒപ്പം ഇരിക്കാന്‍ പാടില്ല. 2021ലും ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു. എന്നാല്‍ പല യാത്രക്കാര്‍ക്കും ഉത്തരവ് സംബന്ധിച്ച് അറിവില്ലായിരുന്നു. വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും പരാതിപ്പെട്ടതോടെയാണ് ബസുകളില്‍ നോട്ടീസ് പതിപ്പിക്കാന്‍ തീരുമാനിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.