- Trending Now:
തൃശൂർ: സിനിമയും സംസ്കാരവും പാരമ്പര്യവും ഇഴചേർന്നതായിരുന്നു തൃശൂരിൽ കല്യാണരാമൻ കുടുംബത്തിൻറെ വാർഷിക നവരാത്രി ആഘോഷങ്ങൾ. ബോളിവുഡിൽനിന്നും ദക്ഷിണേന്ത്യൻ സിനിമരംഗത്തുനിന്നുമുള്ള പ്രമുഖർ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തി.
ശ്രീരാമഭഗവാൻറെ പാരമ്പര്യത്തിന് ആദരവ് അർപ്പിച്ച് സീതാസ്വയംവരത്തിലെ ധനുഷ് ബാണം തകർക്കുന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന തീം. കാലാതീതമായ ശക്തിയുടെയും സത്യം ജയിക്കുമെന്നതിനെയും സൂചിപ്പിക്കുന്നതാണിത്. ബാലനായ കൃഷ്ണൻ തൊട്ടിലാടിയതിൻറെ ആകർഷകമായ ചിത്രീകരണവും ഇവിടെ ഒരുക്കിയിരുന്നു. സാംസ്കാരികമായും ആദ്ധ്യാത്മികമായും ഏറെ പ്രധാനപ്പെട്ടതാണിത്. ഇവ രണ്ടും ചേർന്ന് ശ്രീരാമഭഗവാൻറെയും ശ്രീകൃഷ്ണഭഗവാൻറെയും പ്രാതിനിധ്യമാണ് ഒരുക്കിയിരുന്നത്. ഓരോന്നും വിഷ്ണുഭഗവാൻറെ വ്യത്യസ്ത അവതാരങ്ങളെ പ്രതിനിധീകരിക്കുന്നതാണ്.
കല്യാണരാമൻ കുടുംബം പാരമ്പര്യരീതിയിൽ പാവകളും രൂപങ്ങളും പ്രദർശിപ്പിക്കുന്ന ബൊമ്മക്കൊലു ഒരുക്കിയിരുന്നു. ഭൗതികതയിൽനിന്ന് ആദ്ധ്യാത്മികതയിലേയ്ക്കുള്ള രൂപാന്തരത്തെ സൂചിപ്പിക്കുന്ന രീതിയിൽ നിത്യജീവിതത്തിലെ രംഗങ്ങളും സരസ്വതി, പാർവതി, ലക്ഷ്മി ദേവിമാരുടെ രൂപങ്ങളും ഇവിടെ ഒരുക്കിയിരുന്നു. അതിഥികളെ സ്വീകരിച്ചതിനൊപ്പം ബൊമ്മക്കൊലുവിനു പിന്നിലെ കഥകളും വിവരിച്ചിരുന്നു.
കല്യാൺ ജൂവലേഴ്സിൻറെ ആഗോള അംബാസിഡർ കത്രീന കൈഫ് ആഘോഷങ്ങൾക്കെല്ലാം മുൻനിരയിലുണ്ടായിരുന്നു. ഒപ്പം ബോബി ഡിയോൾ, സെയ്ഫ് അലിഖാൻ, അജയ് ദേവ്ഗൺ, ശിൽപ്പ ഷെട്ടി, മലൈക അറോറ എന്നിവരും ബ്രാൻഡിൻറെ ദക്ഷിണേന്ത്യൻ വിപണികളിലെ മുഖങ്ങളും ജനപ്രിയ താരങ്ങളുമായ കല്യാണി പ്രിയദർശനും രശ്മിക മന്ദാനയും ആഘോഷത്തിൽ പങ്കെടുത്തു. നാഗ ചൈതന്യ, സംവിധായകൻ പ്രിയദർശൻ, ജൂഡ് ആൻറണി തുടങ്ങിയ മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്തെ അഭിനേതാക്കളും ഗായകരും ആഘോഷത്തിൽ പങ്കെടുത്തു.
ആഘോഷചടങ്ങിൽ ടൊവീനോ തോമസ്, വരലക്ഷ്മി, ശരത്കുമാർ, രജീന കസാൻഡ്ര, നീരജ് മാധവ്, പ്രണിത സുഭാഷ്, റേബ ജോൺ, നൈല ഉഷ, മമത മോഹൻദാസ്, അശോക് ശെൽവൻ, കാളിദാസ് ജയറാം, ദിലീപ്, കാവ്യ എന്നിവരുണ്ടായിരുന്നു. സംഗീത സംവിധായകരായ ഔസേപ്പച്ചൻ, ശരത്, സുഷിൻ ശ്യാം, എന്നിവർക്കു പുറമെ സുചിത്ര മോഹൻലാൽ, ആൻറണി പെരുമ്പാവൂർ, സൃഷ്ടി ബേൽ, വൈശാഖ് സുബ്രമണ്യം എന്നിവരും ആഘോഷത്തിൽ പങ്കാളികളായി.
കല്യാൺ ജൂവലേഴ്സിൻറെ പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരായ തമിഴ്നാട്ടിലെ പ്രഭു ഗണേശൻ, ഗുജറാത്തിലെ കിഞ്ചാൽ രാജ്പ്രിയ, വെസ്റ്റ് ബംഗാളിലെ റിതഭരി ചക്രവർത്തി, മഹാരാഷ്ട്രയിലെ പൂജ സാവന്ത്, പഞ്ചാബിലെ വാമിഖ ഗാബി എന്നിവരും വൈകുന്നേരത്തെ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.