Sections

സാമ്പത്തിക ആരോഗ്യം മികച്ചതാക്കാന്‍? സ്ഥിതി സ്വയം പരിശോധിക്കാം

Thursday, Oct 07, 2021
Reported By admin
economy

ഓരോ വ്യക്തിയും നിങ്ങള്‍ സമ്പാദിക്കുന്ന വരുമാനത്തെ കുറിച്ച് ബോധവാന്മാരായിരിക്കുക

 

നമ്മളില്‍ ചുരുക്കം ചിലര്‍ മാത്രമായിരിക്കും ദീര്‍ഘകാല ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അറിഞ്ഞ് ഇപ്പോഴേ എതെങ്കിലും നിക്ഷേപ പദ്ധതികളിലോ മറ്റോ തുക മാറ്റിവെയ്ക്കുന്നത്.കൂടുതല്‍ പേരും ലഭിക്കുന്ന വരുമാനം മുഴുവനായും ചെലവാക്കുകയും നാളത്തേക്ക് ഒന്നും നീക്കിവെയ്ക്കാതിരിക്കുന്നതുമായി സ്വഭാവം പിന്തുടരുന്നു.ഓരോ ആളും തങ്ങളുടെ സാമ്പത്തിക ആരോഗ്യം പ്രത്യേകം മനസിലാക്കേണ്ടിയിരിക്കുന്നു.എങ്ങനെ സാമ്പത്തിക ആരോഗ്യം മനസിലാക്കുമെന്ന സംശയം മാറ്റാന്‍ ഈ ലേഖനം തുടര്‍ന്നു വായിക്കുക.

ഓരോ വ്യക്തിയും നിങ്ങള്‍ സമ്പാദിക്കുന്ന വരുമാനത്തെ കുറിച്ച് ബോധവാന്മാരായിരിക്കുക.ഇനി നിങ്ങള്‍ക്ക് അതില്‍ നിന്ന് ഇഎംഐ,ലോണ്‍ തുടങ്ങിയ  വായ്പകളുടെ പലിശ-മുതല്‍ ഇനത്തില്‍ തിരിച്ചടവിനായി എത്ര തുക മാറ്റി വെയ്‌ക്കേണ്ടി വരും എന്ന് കണക്കാക്കുക.ഇതാണ് വായ്പ ഭാരം എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്.വായ്പ ഭാരത്തില്‍ വീട് ലോണ്‍,വാഹനലോണ്‍ തുടങ്ങി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതായി എടുത്ത വായ്പകള്‍ വരെയുണ്ടാകും.ഇവയുടെ തിരിച്ചടവ് നിങ്ങളുടെ സമ്പാദ്യത്തിന്റെ 10-15 ശതമാനത്തിനു മുകളിലേക്ക് പോകാതെയിരിക്കാന്‍ ശ്രദ്ധിക്കണം.

സ്ഥിരമായി ഒരു ശമ്പളത്തില്‍ ജോലി ചെയ്യുന്നത് വലിയ ആപത്തുണ്ടാക്കും.സാമ്പത്തിക സ്ഥിതി മോശമാകാനെ ഇത് വഴിയൊരുക്കു.അതുകൊണ്ട് പ്രതിവര്‍ഷം വരുമാനം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണം.അതിനൊപ്പം സമ്പാദ്യത്തിന്റെ 20 ശതമാനം എങ്കിലും വിവിധ സമ്പാദ്യ നിക്ഷേപ പദ്ധതികളില്‍ മുടക്കാന്‍ മടി കാണിക്കരുത്.റിട്ടയര്‍മെന്റ്,കുട്ടികളുടെ വിവാഹം-വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ നിക്ഷേപ പദ്ധതികള്‍ ആകും ഭാവിയില്‍ സഹായമാകുക.ഇനി ഇത്തരത്തില്‍ നിരവധി ലക്ഷ്യങ്ങള്‍ മുന്നില് കണ്ട് അവയ്ക്ക് ഓരോന്നിനും വെവ്വേറെ നിക്ഷേപങ്ങള്‍ നടത്തുന്നത് മികച്ചതാണ്.

സ്വന്തമായുള്ള ഭൂമി, വീട്, സ്വര്‍ണ്ണം, നിക്ഷേപങ്ങള്‍ തുടങ്ങിയ സാമ്പത്തിക ആസ്തികള്‍ എന്നിവയിലെല്ലാം കൂടി എത്ര മൂല്യമുണ്ടെന്നും അത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ എത്ര മടങ്ങ് ഉണ്ടെന്നതും സാമ്പത്തിക ആരോഗ്യത്തെ സൂചിപ്പിക്കുന്നു. വിവിധ ആസ്തികള്‍ വിറ്റ് പണമാക്കേണ്ടി വന്നാല്‍ ലഭിക്കുന്ന വിലയില്‍ നിന്ന് ഓരോ ആസ്തികളിലും ബാക്കി നില്‍ക്കുന്ന ബാധ്യതകള്‍ കുറച്ച് വേണം മൂല്യം കണക്കാക്കേണ്ടത്. പരമ്പരാഗതമായി ലഭിച്ച ആസ്തികള്‍ ഉള്ളവര്‍ക്ക് ആസ്തി- വരുമാന അനുപാതം വളരെ ഉയര്‍ന്നിരിക്കും. കുടുംബ ജീവിതം ആരംഭിച്ച് അഞ്ച് വര്‍ഷം കൊണ്ട് അപ്പോഴത്തെ വാര്‍ഷിക വരുമാനത്തിന് തുല്യമായ ആസ്തിമൂല്യം എത്താന്‍ ശ്രമിക്കണം. അതായത് ചെറിയ രീതിയിലെങ്കിലും ആസ്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കമം.

സിബില്‍ തുടങ്ങിയ ദേശീയ ക്രെഡിറ്റ് റേറ്റിംഗ് കമ്പനികള്‍ നല്‍കുന്ന ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി നിര്‍ത്താന്‍ ശ്രദ്ധിക്കണം. വായ്പ എടുക്കേണ്ടി വന്നാല്‍ അത് കൃത്യമായി തിരിച്ചടയ്ക്കാനുള്ള ശേഷിയാണ് ക്രെഡിറ്റ് സ്‌കോര്‍ സൂചിപ്പിക്കുന്നത്. 750 ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്ന രീതിയില്‍ വായ്പകളുടെ തിരിച്ചടവില്‍ കൃത്യതയും സാമ്പത്തിക അച്ചടക്കവും പാലിക്കണം.അടിന്തരമായി വായ്പ എടുക്കേണ്ടി വന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ വായ്പ ലഭിക്കാന്‍ സഹായിക്കും.

നിങ്ങളുടെ കുടുംബത്തിന്റെ വരുമാനം പെട്ടെന്ന് നിലച്ചാല്‍ എത്ര മാസത്തെ കുടുംബ ചെലവ് നിര്‍വ്വഹിക്കാനാവശ്യമായ തുക കരുതലുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ അത്യാവശ്യ കുടുംബ ചെലവുകള്‍ക്ക് പര്യാപ്തമായ തുക എടുത്ത് ഉപയോഗിക്കത്തക്ക രീതിയില്‍ കരുതി വച്ചിട്ടുണ്ടെങ്കില്‍ സാമ്പത്തികാരോഗ്യം മെച്ചപ്പെട്ടതാണ്.

ഈ മുകളില്‍ പറഞ്ഞ വസ്തുതകളില്‍ നിന്ന് സാമ്പത്തിക സ്ഥിതി തിരിച്ചറിഞ്ഞ് അനുവദനീയമായ മാറ്റങ്ങള്‍ക്ക് തയ്യാറാകാന്‍ മടിക്കേണ്ട.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.