സെയിൽസ് ജോലി ചെയ്യുന്ന സമയത്ത് നിങ്ങളുടെ മേലധികാരികളിൽ നിന്ന് ആവശ്യത്തിനും അനാവശ്യത്തിനും വഴക്കുകൾ കേക്കുക സ്വാഭാവികമാണ്. ഇങ്ങനെ നിങ്ങൾക്ക് കസ്റ്റമറിൽ നിന്നല്ലാതെ നിങ്ങളുടെ ബോസിൽ നിന്നോ മേലധികാരികളിൽ നിന്നോ ഷോപ്പ് ഉടമകളിൽ നിന്നോ പരാതികളും വഴക്കുകളും കേൾക്കുമ്പോൾ അതിന് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. സ്ട്രെസ്സുള്ള ഒരു മേഖലയാണ് ബിസിനസ്. അതുകൊണ്ടുതന്നെ നിങ്ങളുടെ മേലധികാരികൾ അല്ലെങ്കിൽ ബിസിനസുകാർ അവരുടെ ഭാഗത്തുനിന്ന്, നിങ്ങളുടെ പാളിച്ച അല്ലെങ്കിൽ പോലും ഒരു വീഴ്ച ഉണ്ടാകുമ്പോൾ മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നതിനുള്ള ശ്രമം ഉണ്ടാകും. അതിന്റെ ഭാഗമായിട്ടായിരിക്കാം നിങ്ങളെ വിമർശിക്കുകയും ശകാരിക്കുകയും ചെയ്യുന്നത്. അങ്ങനെ വരുന്ന സമയത്ത് അത് വളരെ പോസിറ്റീവായി ഉൾക്കൊള്ളാനുള്ള മാനസിക അവസ്ഥ നിങ്ങളിൽ ഉണ്ടാകണം.
- നിങ്ങളുടെ മേൽ ഉദ്യോഗസ്ഥൻ അല്ലെങ്കിൽ മറ്റുള്ളവർ ഇങ്ങനെ നിരന്തരമായി ശകാരങ്ങൾ അവർ ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ അങ്ങനെയുള്ള സ്ഥാപനങ്ങളിൽ തുടർന്നു പോകേണ്ട കാര്യമില്ല. ആ മേൽ ഉദ്യോഗസ്ഥൻ ടോക്സിക് ആയിട്ടുള്ളതോ സെപ്റ്റിക് ആയിട്ടുള്ള ഒരാളോ ആയിരിക്കും. അത്തരക്കാരോട് സഹകരിച്ചു പോകാൻ സാധിക്കില്ല.
- താൽക്കാലികം ആയിട്ടാണ് നിങ്ങൾക്ക് ഈ ശകാരം ഉണ്ടാകുന്നതെങ്കിൽ നിങ്ങൾ അതിനെ വളരെ പോസിറ്റീവായി ഉൾക്കൊള്ളാൻ തയ്യാറാകണം. ഇങ്ങനെ ശകാരിക്കുമ്പോൾ ഉടൻതന്നെ അതിനെതിരെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾ തിരിച്ചും അതേ രീതിയിൽ മറുപടി കൊടുക്കുകയാണെങ്കിൽ അത് ഒരു സംഘർഷത്തിലേക്ക് എത്താം. അതുകൊണ്ടുതന്നെ ആ സമയത്ത് പ്രതികരിക്കാതെ പിന്നീട് പ്രതികരിക്കാൻ വേണ്ടി ശ്രമിക്കണം.
- നിങ്ങളുടെ ഭാഗത്താണ് തെറ്റ് എങ്കിൽ പരിപൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാൻമടി വേണ്ട. അങ്ങനെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ക്ഷമ ചോദിച്ച് സംസാരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ നിങ്ങളുടെ ഓപ്പോസിറ്റ് നിൽക്കുന്ന മേലധികാരി നിങ്ങളെയും വളരെയധികം സപ്പോർട്ട് ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
- നിങ്ങളുടെ ഭാഗത്ത് നിരന്തരമായി ഒരേ കാര്യത്തിന് തെറ്റുകൾ സംഭവിക്കുകയാണെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്. ആദ്യകാലങ്ങളിൽ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. പക്ഷേ നിരന്തരമായി ഒരു വിഷയത്തിൽ തെറ്റുകൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ പരാജയമാണെന്ന് മനസ്സിലാക്കുക. അത് വീണ്ടും ആവർത്തിക്കാതിരിക്കുന്നതിന് വേണ്ടിയുള്ള മുൻകരുതലുകൾ എടുക്കുക.
- നിങ്ങളുടെ തെറ്റുകൾ മറ്റൊരു സ്റ്റാഫിന്റെ തലയിൽ കെട്ടിവയ്ക്കാൻ വേണ്ടി ശ്രമിക്കരുത്. നിങ്ങളുടെ തെറ്റാണെങ്കിൽ അത് സമ്മതിക്കുക.
- മറ്റൊരു എക്സിക്യൂട്ടീവിന്റെ തെറ്റ് കൊണ്ടാണ് നിങ്ങൾക്ക് ശകാരം കിട്ടുന്നതെങ്കിൽ, ആ സമയത്ത് പ്രതികരിക്കാതെ പിന്നീട് വളരെ സൗഹാർദ്ദപരമായി അവരോട് ഇത് എന്റെ ഭാഗത്തെ തെറ്റല്ല എന്ന് പറഞ്ഞു മനസ്സിലാക്കുക.
- തിരിച്ച്, ഇങ്ങനെ ശകാരിക്കുന്ന ആളുകളുടെ ഭാഗത്താണ് തെറ്റ് സംഭവിക്കുന്നതെങ്കിൽ, അതിനെയാണ് നിങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതെങ്കിൽ അത് കേട്ട് ഉടനെ പ്രതികരിക്കാതെ ഇതുപോലെതന്നെ പിന്നീട് പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കുക.
- നിങ്ങൾ പറയുന്നത് മനസ്സിലാക്കാത്ത ആളിന്റെ അടുത്ത് വാദിച്ച് ജയിക്കാൻ വേണ്ടി ശ്രമിക്കരുത്. നിങ്ങൾ നിശബ്ദത പാലിക്കുന്ന സമയത്ത് തന്നെ അവർക്ക് മനസ്സിലാകും ഇത് തന്റെ ഭാഗത്ത് തെറ്റാണെന്നും, അയാളുടെ തലയിൽ ഞാൻ കെട്ടിവയ്ക്കുന്നത് കൊണ്ട് അയാൾ നിശബ്ദനായി നിൽക്കുന്നതെന്നും പിന്നീട് അയാൾക്ക് പശ്ചാത്താപം ഉണ്ടായേക്കാം.
- നിങ്ങളുടെ മേലധികാരികളുടെ പ്രീതി പിടിച്ചു പറ്റുന്നതിനുവേണ്ടി കൃത്രിമ മാർഗങ്ങൾ ഒന്നും സ്വീകരിക്കരുത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

സെയിൽസ്മാന്മാർക്ക് കസ്റ്റമറിനോട് എമ്പതി ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.