Sections

കോയിന്‍ ലക്ഷങ്ങള്‍ക്ക് വില്‍ക്കാം; ആര്‍ബിഐ പറയുന്നത് കേള്‍ക്കൂ

Monday, Aug 30, 2021
Reported By admin
selling coins

പുരാതന കോയിനുകള്‍ വില്‍ക്കാനായി ആര്‍ബിഐയുടെ പേരും ലോഗോയും ഉപയോഗിക്കുന്നു


5 രൂപ കോയിന്‍ കയ്യിലുണ്ടോ നേടാം ലക്ഷങ്ങള്‍ തുടങ്ങി പഴയ കോയിനുകളും നോട്ടുകളും വില്‍പ്പന നടത്തുന്ന ചില പ്ലാറ്റ്‌ഫോമുകളുടെ വാര്‍ത്തകളും പരസ്യങ്ങളും നിങ്ങളും ശ്രദ്ധിച്ചിരിക്കും.ഇത്തരത്തില്‍ കൈയ്യിലുള്ള നോട്ടുകളും കോയിനുകളും വില്‍ക്കാനും ശ്രമിച്ചിട്ടുള്ളവരുണ്ടാകും.എന്നാല്‍ ഇത്തരക്കാര്‍ക്ക് ശ്രദ്ധിക്കാനായി ആര്‍ബിഐ വളരെ പ്രധാനപ്പെട്ട ഒരു വിവരം പുറത്തുവിട്ടിരിക്കുന്നു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകലിലൂടെ ആവശ്യക്കാരെ കണ്ടെത്തിയും ഓഫ്‌ലൈന്‍ രീതിയിലുമൊക്കെ പഴയ കോയിനുകളും കറന്‍സികളും വില്‍ക്കുന്നുണ്ട്.കോയിന്‍ ബസാര്‍ പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളാണ് പ്രധാനമായും ഇത്തരം ഇടപാടുകളുടെ മധ്യസ്ഥര്‍.

പുരാതന-ആന്റിക് ഗണത്തില്‍പ്പെടുന്നതായി അവകാശപ്പെടുന്ന പഴയ കോയിനുകളും കറന്‍സികളും വില്‍പ്പന നടത്തുന്നതിനായി പലരും റിസര്‍വ് ബാങ്കിന്റെ പേരും ലോഗോയും ഉപയോഗിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഭാഗം വിവരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ദിവസേന പ്രത്യക്ഷപ്പെടുന്ന പല പുരാതന നാണയങ്ങളുടെ വില്‍പ്പന പരസ്യങ്ങളിലും കോയിന്‍ വാങ്ങുന്നതിന് മുമ്പായി ഫീസ്,കമ്മീഷന്‍,നികുതി എന്നിവയ്ക്കായി പല തുകകള്‍ ഉപയോക്താക്കളില്‍ നിന്ന് തട്ടിപ്പുകാര്‍ സ്വന്തമാക്കുന്നുണ്ട്.

ആരെങ്കിലും പുരാതന നാണയങ്ങളും നോട്ടുകളും ഇത്തരത്തില്‍ വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത്തരം കാര്യങ്ങളില്‍ കേന്ദ്ര ബാങ്ക് ഇടപെട്ടിട്ടില്ലെന്നും ഇടപാടുകള്‍ക്കായി കമ്മീഷനോ ഫീസോ ആര്‍ബിഐ ആരോടും ഈടാക്കുന്നില്ലെന്നും ബാങ്ക് വ്യക്തമാക്കി.കൂടാതെ ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതിനായുള്ള അനുമതി ഒരു വ്യക്തിയ്ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കിയിട്ടില്ല എന്നും ആര്‍ബിഐ.

കൈയ്യില്‍ ഉള്ള പണം കൂടി നഷ്ടപ്പെട്ടു എന്ന് ബോധ്യപ്പെടുമ്പോഴാണ് തട്ടിപ്പിന് ഇരയായി എന്ന കാര്യം പലരും തിരിച്ചറിയുന്നത്. തട്ടിപ്പുകാര്‍ സാധാരണ തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കുന്നതിനാല്‍ പരാതി നല്‍കിയാലും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുവാനുള്ള സാധ്യത കുറവും. അതിനാല്‍ തന്നെ ഇത്തരം ഇടപാടുകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ പൂര്‍ണമായ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക എന്നത് മാത്രമാണ് തട്ടിപ്പുകളില്‍ നിന്നും രക്ഷ നേടുവാനുള്ള മാര്‍ഗം.കേന്ദ്രം ഈ വിഷയത്തില്‍ മു്ന്‍കരുതല്‍ നിര്‍ദ്ദേശം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.