- Trending Now:
കൊച്ചി: പ്രമുഖ ടിഎംടി സ്റ്റീൽ ബാറായ ഭാരതി ടിഎംടി ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുമായി ബ്രാൻഡ് അമ്പാസഡർ കരാർ പുതുക്കി. ടിഎംടി ബ്രാൻഡുകളിലെ ഓൾ റൗണ്ടറായി മാറുന്നതിനുള്ള ഭാരതിയുടെ ശ്രമങ്ങൾക്ക് കരുത്തും, വേഗവും, ആത്മവിശ്വാസവും പകരുവാൻ ഈ കൂട്ടുകെട്ടിലൂടെ സാധിച്ചുവെന്ന് ഭാരതി ടിഎംടി ഡയറക്ടർ ദിർഷ കള്ളിയത്ത് പറഞ്ഞു.
ദക്ഷിണേന്ത്യയിലെ വിപണി സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള, തമിഴ്നാട് മാർക്കറ്റിന് പുറമേ കർണാടകയിലും ഭാരതി ടിഎംടി വിപണിയിലിറക്കി. ബാംഗ്ലൂർ യശ്വന്ത്പൂരിൽ നടന്ന ചടങ്ങിൽ ഭാരതി ടിഎംടി ഡയറക്ടർ ദിർഷ കള്ളിയത്ത് രവീന്ദ്ര ജഡേജയ്ക്ക് കരാർ കൈമാറി.

ഭാരതി ടിഎംടി ബ്രാൻഡ് അമ്പാസഡറായി കരാർ ഒപ്പുവെച്ച ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയോടൊപ്പം, അസിസ്റ്റൻഡ് മാർക്കറ്റിംഗ് മാനേജർ ഡിവൈൻ കുര്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ദിർഷ കെ മുഹമ്മദ്, സെയിൽസ് ജിഎം ഷിബു ജോർജ്, മാർക്കറ്റിംഗ് മേധാവി ഡിംപിൾ എന്നിവർ.
റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.