- Trending Now:
ഇന്നത്തെ കുട്ടികളാണ് നാളത്തെ ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും ഡോക്ടർമാരും അധ്യാപകരും അങ്ങനെ പലതും. 1959 മുതലാണ് യുഎൻ (UN) ജനറൽ അസംബ്ലി കുട്ടികളുടെ അവകാശ പ്രഖ്യാപന ദിനത്തിന്റെ സ്മരണയ്ക്കായി വർഷം തോറും നവംബർ 20 ലോക ശിശുദിനമായി (World Children's Day) ആചരിക്കാൻ തുടങ്ങിയത്. 1990 മുതൽ, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച പ്രഖ്യാപനവും കൺവെൻഷനും യുഎൻ പൊതുസഭ അംഗീകരിച്ച തീയതിയുടെ വാർഷികം കൂടിയാണ് ലോക ശിശുദിനം.
കുട്ടികളുടെ അവകാശങ്ങൾ മനുഷ്യാവകാശമാണ്. എന്നാൽ ഇന്ന് പലയിടത്തും കുട്ടികളുടെ അവകാശങ്ങൾ ആക്രമിക്കപ്പെടുകയാണ്. ലോകമെമ്പാടുമുള്ള ശിശുക്ഷേമം മെച്ചപ്പെടുത്തുക, കുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യും, എല്ലാ കുട്ടികൾക്കിടയിലും കൂട്ടായ്മയും അവബോധവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത തീയതികളിലാണ് ശിശുദിനം ആഘോഷിക്കുന്നതെങ്കിലും, അന്താരാഷ്ട്ര ശിശുദിനം നവംബർ 20നാണ് ആഘോഷിക്കുന്നത്.
സീറോ മെയിൽ സൂയിസൈഡ് തീമുമായി 2023 അന്താരാഷ്ട്ര പുരുഷ ദിനം... Read More
ശിശുദിനം കുട്ടികൾക്കൊപ്പം ആഘോഷിക്കാനുള്ള ഒരു ആചരണം മാത്രമല്ല. ലോകമെമ്പാടുമുള്ള ദുരുപയോഗം, ചൂഷണം, വിവേചനം എന്നിവയുടെ രൂപങ്ങളിൽ അക്രമം അനുഭവിക്കുന്ന കുട്ടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കൂടിയാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഭവനരഹിതരാകുക, അല്ലെങ്കിൽ മതമോ ന്യൂനപക്ഷ പ്രശ്നങ്ങളോ അനുഭവിക്കേണ്ടി വരിക വൈകല്യങ്ങൾ കാരണമുള്ള മാറ്റി നിർത്തലുകൾ ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാൽ നിരവധി കുട്ടികൾ ചൂഷണം ചെയ്യപ്പെടുകയും തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്നുണ്ട്. നിലവിൽ, 5 മുതൽ 14 വയസ്സുവരെയുള്ള 153 മില്യൺ കുട്ടികൾ അടിമത്വം, വേശ്യാവൃത്തി എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ബാലവേലകൾക്കും ചൂഷണങ്ങൾക്കും നിർബന്ധിതരാകുന്നുണ്ട്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1999ൽ ബാലവേല നിരോധിച്ചിരുന്നു.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.