- Trending Now:
കൊച്ചി: ആമസോണിൻറെ പ്രൊപ്പൽ ഗ്ലോബൽ ബിസിനസ് ആക്സിലറേറ്റർ സീസൺ 4ലെ വിജയികളെ പ്രഖ്യാപിച്ചു. ദീപക് അഗർവാൾ സ്ഥാപിച്ച ഓറിക്, വിദുഷി വിജയ്വർഗിയ സ്ഥാപിച്ച ഐഎസ്എകെ ഫ്രാഗ്രൻസസ്, അൻഷിത മെഹ്റോത്ര സ്ഥാപിച്ച ഫിക്സ് മൈ കേൾസ് എന്നി ബ്രാൻഡുകളെ വിജയികളായി ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു.
ഇ-കൊമേഴ്സ് കയറ്റുമതി ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് ഡയറക്ട് ടു കൺസ്യൂമർ (ഡി2സി) മേഖലയിൽ വളർന്നുവരുന്ന ഇന്ത്യൻ ബ്രാൻഡുകൾക്ക് പിന്തുണ നൽകുന്നതിനാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിജയികൾക്ക് ആമസോണിൽ നിന്ന് 100,000 ഡോളർ ഇക്വിറ്റി ഫ്രീ ഗ്രാൻറ് ലഭിച്ചു.
പ്രോഗ്രാമിൻറെ വിജയത്തിൻറെ അടിസ്ഥാനത്തിൽ ആമസോൺ ഇന്ത്യ പ്രൊപ്പൽ സീസൺ 5 ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പ്രോഗ്രാമിനായുള്ള അപേക്ഷകൾ 2025 ജൂലൈ 15 വരെ സ്വീകരിക്കും. പ്രൊപ്പൽ സീസൺ 5 മികച്ച സാധ്യതയുള്ള 100 ഡി2സി ബ്രാൻഡുകളെ വരെ പിന്തുണയ്ക്കും.
ആമസോൺ പ്രൊപ്പൽ എസ്4 വിജയികളെ അഭിനന്ദിക്കുന്നതായി ആമസോൺ ഗ്ലോബൽ സെല്ലിംഗ് ഇന്ത്യാ മേധാവി ശ്രീനിധി കൽവപുഡി പറഞ്ഞു.
പ്രൊപ്പൽ പ്രോഗ്രാം തങ്ങളുടെ ആഗോള വികാസത്തിന് തികഞ്ഞ വഴികാട്ടിയായിരുന്നു. തങ്ങളുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നൽകിയതെന്ന് ആമസോൺ പ്രൊപ്പൽ എസ് 4 വിജയിയും ഐഎസ്എകെ ഫ്രാഗ്രൻസസ് സ്ഥാപകയുമായ വിദുഷി വിജയ്വർഗിയ പറഞ്ഞു.
ആമസോൺ പ്രൊപ്പൽ എസ് 5ൻറെ ഭാഗമായി ആമസോണിൻറെ മുൻനിര ഉദ്യോഗസ്ഥർ, വിസി പങ്കാളികൾ, പരിചയസമ്പന്നരായ വ്യവസായ വിദഗ്ധർ എന്നിവരടങ്ങുന്ന മെൻറർഷിപ്പ് ബോർഡ് രൂപീകരിച്ചു. വ്യക്തിഗതമാക്കിയ വിഭവങ്ങൾ, വൺ-ഓൺ-വൺ മെൻറർഷിപ്പ്, വിജയകരമായ ഇ-കൊമേഴ്സ് കയറ്റുമതി ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള ആഗോള ഡിമാൻഡ് ട്രെൻഡുകളും തന്ത്രങ്ങളും ഉൾക്കൊള്ളുന്ന വർക്ക്ഷോപ്പുകൾ എന്നിവ ആമസോൺ സംഘടിപ്പിക്കും.
വളർന്നുവരുന്ന ഡി2സി ബ്രാൻഡുകളുമായി ഈ ബോർഡ് അടുത്ത് പ്രവർത്തിക്കും. പരിചയസമ്പന്നരായ സംരംഭകരെയും പ്രൊപ്പൽ പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പിയർ ലേണിംഗ് സെഷനുകൾ ആമസോൺ സംഘടിപ്പിക്കും, പങ്കെടുക്കുന്നവർക്ക് അവരുടെ ബിസിനസ്സ് ആശയങ്ങൾ മുൻനിര വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ഫണ്ടിംഗ് നേടാനുമുള്ള അവസരം ലഭിക്കും.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബ്രാൻഡുകൾ സൃഷ്ടിക്കാൻ വളർന്നുവരുന്ന കമ്പനികളെ സഹായിക്കുക എന്ന കാഴ്ചപ്പാടിലാണ് പ്രൊപ്പൽ ആരംഭിച്ചത്. നാല് വർഷത്തിലേറെയായി, മിനിമലിസ്റ്റ്, സിറോണ, ഷുമീ, പ്ലിക്സ്, ബട്ടർഫ്ലൈ എഡ്യൂ, കോൺഫെക്റ്റ് എന്നിവയുൾപ്പെടെ 120-ലധികം ഇന്ത്യൻ ഡി2സി ബ്രാൻഡുകളുടെ ആഗോള വളർച്ചയ്ക്ക് ആമസോൺ പിന്തുണ നൽകി. പ്രൊപ്പൽ എസ്5ൽ ഈ വർഷം ആഗോളതലത്തിൽ ആരംഭിക്കുന്ന 100 ഇന്ത്യൻ ഡി2സി ബ്രാൻഡുകളെ വരെ പിന്തുണയ്ക്കാൻ ആമസോൺ ലക്ഷ്യമിടുന്നു. 2030 ഓടെ ഇന്ത്യയിൽ നിന്ന് 80 ബില്യൺ ഡോളർ ഇ-കൊമേഴ്സ് കയറ്റുമതി നടത്താനുള്ള ആമസോണിൻറെ കാഴ്ചപ്പാടിൻറെ ഭാഗമായാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.