Sections

മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍; ലോകത്തിലെ ഏറ്റവും മികച്ചത്| museum of the future

Wednesday, Jul 20, 2022
Reported By admin
business

ഭാവിയിലെ മനുഷ്യന്‍, നഗരങ്ങള്‍, സമൂഹങ്ങള്‍, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു

 

ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയങ്ങളിലൊന്നുമായി ദുബായ്. 'മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍' പരമ്പരാഗത ആധുനിക വാസ്തുവൈദഗ്ദ്ധ്യ വിദ്യകളാല്‍ ലോകത്തിന് വിസ്മയമാകുകയാണ്. ഭാവിയിലെ ലോകത്തിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് അധീതമായി ലോകത്തിലെ ഏറ്റവും മികച്ച ഒരു ഫ്യൂച്ചറിസ്റ്റിക് കേന്ദ്രമാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍. ലോകത്തിലെ പ്രമുഖ സാങ്കേതിക കമ്പനികളുടെ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോമുകളും, പ്രമുഖ സര്‍വകലാശാലകളുമായും അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുമായും പങ്കാളിത്തവും അവരുമായി ചേര്‍ന്ന് ഭാവിയെക്കുറിച്ച് പഠിക്കാനും പുതിയ ആശയങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും പുതിയ പ്രവണതകള്‍ സൃഷ്ടിക്കാനും മ്യൂസിയം പ്രവര്‍ത്തിക്കുന്നു. മ്യൂസിയത്തില്‍ ഏറ്റവും പുതിയ വെര്‍ച്വല്‍ - ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകള്‍, ഡാറ്റ വിശകലനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹ്യൂമന്‍-മെഷീന്‍ ഇന്ററാക്ഷന്‍ എന്നിവ ഉപയോഗിക്കുന്നു.


ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, 2022 ഫെബ്രുവരി 22നാണ് തുറന്നുനല്‍കപ്പെട്ടത്. നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നായി, മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്.ദുബായ് ഷെയ്ഖ് സായിദ് റോഡിനരികില്‍, എമിറേറ്റ്സ് ടവറിനും വേള്‍ഡ് ട്രേഡ് സെന്ററിനോടും ചേര്‍ന്ന് മനോഹരമായ മരങ്ങളും ചെടികളും നിറഞ്ഞ പച്ചപുതച്ച കുന്നിന്‍ മുകളിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഗാഫ്, സിദ്ര്, ഈന്തപ്പന, അക്കേഷ്യ എന്നി മരങ്ങളും വളര്‍ത്തിയെടുത്തിട്ടുണ്ട്. കൊടും ചൂടിനെ പ്രതിരോധിച്ച് വളരാന്‍ ഇവയ്ക്ക് കുറച്ച് വെള്ളം മാത്രം മതി. മനോഹരമായ കാലിഗ്രാഫി ചിത്രങ്ങളാല്‍ അലങ്കരിച്ച മ്യൂസിയത്തിന്റെ പുറംഭാഗമാണ് ഇവിടെ എത്തുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക.ദുബായിയുടെ ഭാവിയെ കുറിച്ച്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രചിച്ച കവിതയാണ് കാലിഗ്രാഫിയില്‍ എഴുതിയിരിക്കുന്നത്. ഈ അറബിക് കാലിഗ്രാഫി ചെയ്തിരിക്കുന്നത് എമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജാണ ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 77 മീറ്റര്‍ ഉയരവും 30000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവുമുള്ള ഈ അതിശയകരമായ മ്യൂസിയം രൂപകല്പന ചെയ്തിരിക്കുന്നത് ആര്‍കിടെക്ടായ ഷോണ്‍ കില്ലെയാണ്.

ഭാവിയിലെ മനുഷ്യന്‍, നഗരങ്ങള്‍, സമൂഹങ്ങള്‍, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. https://museumofthefuture.ae/en എന്ന മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. 145 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് പ്രവര്‍ത്തന സമയം. 60 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കും 3 വയസിന് താഴെയുളള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.