Sections

65 രൂപ നിരക്കിൽ 9W എൽ ഇ ഡി ബൾബുകൾ കെഎസ്ഇബിയിൽ നിന്നും സ്വന്തമാക്കാം

Saturday, Jul 08, 2023
Reported By Admin
KSEB

65 രൂപ നിരക്കിൽ 9W എൽ ഇ ഡി ബൾബുകൾ സ്വന്തമാക്കാം


ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി 65 രൂപ നിരക്കിൽ 9 വാട്ട്സ് എൽ ഇ ടി ബൾബുകൾ വിതരണം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഇത് കെഎസ്ഇബി സെക്ഷൻ ഓഫീസുകളിൽ നിന്നും ലഭ്യമാകുമെന്നും സ്റ്റോക്ക് തീരുന്നതുവരെ മാത്രമായിരിക്കും ഈ അവസരമെന്നും കെഎസ്ഇബി ഫെസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫിലമെന്റ് രഹിത കേരളം എന്നത്, കേരള സർക്കാർ (ഊർജ കേരള മിഷൻ) പദ്ധതിയാണ്. ഫിലമെന്റ്, CFL ബൾബുകൾ പൂർണമായും ഒഴിവാക്കി LED ബൾബുകൾ സ്ഥാപിച്ച്, പരിസ്ഥിതി സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും എൽഇഡി ബൾബുകൾ എത്തിക്കാൻ 'ഫിലമെന്റ് രഹിത കേരളം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഉപഭോക്താവിന്റെ വൈദ്യുതി ബിൽ ഗണ്യമായി കുറയുന്നതോടൊപ്പം, ഊർജ സംരക്ഷണവും സാധ്യമാകും. കെ എസ് ഇ ബിയും എനർജി മാനേജ്മെന്റ് സെന്റർ കേരളയും സഹകരിച്ചാണ് പദ്ധതിക്ക് രൂപംനൽകിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.