- Trending Now:
കൊച്ചി: എയർ ഇന്ത്യയും സൗദി അറേബ്യൻ എയർലൈനായ സൗദിയയും തമ്മിൽ കോഡ് ഷെയറിംഗ് ആരംഭിക്കുന്നു. കേരളത്തിൽ നിന്നുൾപ്പടെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വളരെയധികം പ്രയോജനകരമാകുന്ന ഈ കരാർ ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരും. നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത ഇടങ്ങളിലേക്ക് ഒന്നിലേറെ വിമാനകമ്പനികൾ സഹകരിച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിംഗ്.
എയർ ഇന്ത്യയിൽ ജിദ്ദയിലേക്കോ റിയാദിലേക്കോ പോകുന്ന യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ അവിടെ നിന്നും സൗദിയ ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളിലൂടെ ദമാം, അബഹ, ഗസ്സിം, ജിസാൻ, മദീന, തായിഫ് എന്നിവിടങ്ങളിലേക്ക് കണക്ഷൻ വിമാനങ്ങൾ ലഭിക്കും. ജിദ്ദ-റിയാദ് റൂട്ടിൽ കോഡ്‌ഷെയർ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ ഒരു നഗരത്തിൽ എത്തി മറ്റൊരു നഗരത്തിൽ നിന്ന് മടങ്ങാനുള്ള സൗകര്യവും യാത്രക്കാർക്ക് ലഭിക്കും. തിരഞ്ഞെടുത്ത ചില അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്ഷനുകളും ഈ വർഷം ആരംഭിക്കും.
മുംബൈ, ഡൽഹി വഴി ഇന്ത്യയിലെത്തുന്ന സൗദിയയുടെ യാത്രികർക്ക് അവിടുന്ന് കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, ജയ്പൂർ ഉൾപ്പടെ 15ലധികം ഇടങ്ങളിലേക്ക് ഇന്റർലൈൻ സംവിധാനത്തിലൂടെ യാത്ര ചെയ്യാനാകും.
2022-ലെ സ്വകാര്യവൽക്കരണത്തിന് ശേഷം എയർ ഇന്ത്യയുടെ ആഗോള നെറ്റ്വർക്ക് ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. നിലവിൽ, ലോകമെമ്പാടുമുള്ള മുൻനിര വിമാനക്കമ്പനികളുമായി 24 കോഡ്‌ഷെയർ പങ്കാളിത്തങ്ങളും ഏകദേശം 100 ഇൻറർലൈൻ കരാറുകളും എയർ ഇന്ത്യ നിലനിർത്തുന്നുണ്ട്. ഇതിലൂടെ യാത്രികർക്ക് ആഗോളതലത്തിൽ 800ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സുതാര്യമായ യാത്രയാണ് ഒരുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.