ഇന്നത്തെ വേഗതയേറിയ കാലത്ത് സമയത്തിന് വളരെ പ്രാധാന്യമുണ്ട്. സൗകര്യവും കാര്യക്ഷമതയും പ്രദാനം ചെയ്യുന്ന അടുക്കള ഉപകരണങ്ങൾ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. നമ്മുടെ ഭക്ഷണം തയ്യാറാക്കുന്ന രീതിയിൽ വിപ്ലവം സൃഷ്ടിച്ച രണ്ട് പാചക ഉപകരണങ്ങളാണ് എയർ ഫ്രയറുകളും മൈക്രോവേവുകളും.
- എയർ ഫ്രയർ ഉപയോഗിച്ച് ഭക്ഷണം വേഗത്തിൾ പാകം ചെയ്യാൻ സാധിക്കും. വളരെ കുറച്ച് സമയം മാത്രമാണ് ഇതിന് ആവശ്യമുള്ളത്. ചൂടുള്ള വായുവിന്റെ സഹായത്തോടെയാണ് ഇത് തയ്യാറാക്കുന്നത്. ഏകദേശം 80 ശതമാനം എണ്ണയുടെ ഉപയോഗം കുറയ്ക്കാം. ഇതിനാൽ ഇതേറെ സുരക്ഷിതമാണ്. ഇത് നിങ്ങളുടെ സമയത്തെയും ലാഭിക്കാൻ സഹായിക്കുന്നു.
- മൈക്രോവേവിലെ ആ കിരണങ്ങൾ ക്യാൻസർ പോലുള്ള രോഗങ്ങളുണ്ടാക്കുന്നുവെന്ന പല വാർത്തകളും നാം കേൾക്കാറുണ്ട്. എന്നാൽ ഇത്തരം അപകടമില്ല. തീക്ഷ്ണമായ കിരണങ്ങളല്ല, കുറവ് ഫ്രീക്വൻസിയിലെ കിരണങ്ങളാണ് മൈക്രോവേവിൽ ഉപയോഗിയ്ക്കുന്നത്. ഇത് ചൂടാക്കുമ്പോൾ ഇടയ്ക്കിടെ തുറന്ന് നോക്കുന്നത് ഒഴിവാക്കുക. ഇത് ഊർജനഷ്ടമുണ്ടാകും.
- സ്നാക്സ് ഉണ്ടാക്കാൻ മാത്രമല്ല എയർ ഫ്രയറിന് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. റോസ്റ്റ് ചെയ്യാനോ ബേക്ക് ചെയ്യാനോ ഗ്രിൽ ചെയ്യാനോ ഒക്കെയും എയർ ഫ്രയർ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ഭക്ഷണം എളുപ്പത്തിൽ ചൂടാക്കാനും സഹായിക്കും.
- എയർ ഫ്രയർ ഉപയോഗിയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യമുണ്ട്. ഇത് നിശ്ചിത പരിധിയിൽ കൂടുതൽ ചൂടാകുമ്പോൾ കരിഞ്ഞതുപോലെയുള്ള തരമാകുന്നു. ഇത് അക്രലമൈഡ് എന്ന ഒന്നാണ്. കുടൽ ക്യാൻസറിന് ഇടയാക്കുന്ന ഒന്നാണിത്. ചൂട് അമിതമാകാതേയും കരിയാതേയും ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പെട്ടെന്ന് കരിയും.
- പാകത്തിന് ചൂടിൽ ഇവ ഉപയോഗിയ്ക്കാൻ ഉള്ള നിർദേശങ്ങൾ അനുസരിച്ച് ചെയ്താൽ മൈക്രോവേവും എയർ ഫ്രയറുമെല്ലാം ഉപകാരപ്രദമായവും സുരക്ഷിതവും തന്നെയാണ്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.