Sections

ഇ-വെഹിക്കിളോ...മോട്ടോര്‍ വാഹനമോ... കണ്‍ഫ്യൂഷനില്‍ ആണോ?  

Thursday, Oct 06, 2022
Reported By admin
vehicle

നിങ്ങള്‍ ഏതെങ്കിലും വാഹനം വാങ്ങുമ്പോള്‍, ലഭ്യമായ സവിശേഷതകളും സുരക്ഷയും പരിശോധിക്കുക എന്നത് പ്രധാനമാണ്

 

ഇന്ധനച്ചിലവ് വര്‍ധിച്ചു വരുന്ന ഇന്നത്തെ കാലത്ത് ഒരു ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ തീരുമാനം എടുക്കേണ്ടി വരുമ്പോള്‍ ഇലക്ട്രിക് വാഹനം മതിയോ, അതോ നോണ്‍ ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കണോ എന്ന ആശയക്കുഴപ്പം വര്‍ധിക്കാറുണ്ട്. ഇവിടെ കാര്യക്ഷമതയും സൗകര്യവും കണക്കിലെടുത്ത് ബജറ്റിന്റെയും മുന്‍ഗണനയുടെയും അടിസ്ഥാനത്തില്‍ ഒരു തീരുമാനമെടുക്കുക എന്നതാണ് പരിഹാരം.

വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ പണം ലാഭിക്കാന്‍ ഒരു ഇലക്ട്രിക് വാഹനം നിങ്ങളെ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദമായവ മാത്രമല്ല, ദിവസം തോറുമുള്ള പ്രവര്‍ത്തനച്ചിലവ് ലാഭിക്കുന്ന കാര്യത്തില്‍ കാര്യക്ഷമത പ്രകടിപ്പിക്കുകയും ചെയ്യുന്നു.മോട്ടോര്‍ വാഹനങ്ങളെ അപേക്ഷിച്ച് അവയുടെ പരിപാലനച്ചിലവും കുറവാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചില സംസ്ഥാനങ്ങള്‍ നല്‍കുന്ന നികുതി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കണക്കിലെടുക്കുമ്പോഴും ലാഭം തന്നെയാണെന്നു കാണാം. കൂടാതെ, ഗിയറുകളില്ലാത്തതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നതും താരതമ്യേന എളുപ്പമാണ് എന്നതും പരിഗണിക്കാം.

ഇത്തരം പോസിറ്റീവ് വശങ്ങള്‍ ഉണ്ടെങ്കിലും , ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കത്തിലെ ചിലവ് വളരെ ഉയര്‍ന്നതാണ്. അതിനാല്‍, ചിലര്‍ക്ക് വില താങ്ങാനാവുന്നില്ല എന്ന പ്രശ്‌നമുണ്ടാകാം. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവം അത്തരം വാഹനങ്ങളുടെ ഉപയോഗത്തെ ബാധിച്ചേക്കാവുന്ന മറ്റൊരു പ്രശ്‌നമാണ്. പല കമ്പനികളും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും, ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ഇപ്പോഴും പരിമിതമായ ഓപ്ഷനുകള്‍ മാത്രമാണുള്ളത്.

നോണ്‍-ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍, അത്തരം വാഹനങ്ങള്‍ എല്ലാ ബജറ്റ് വിഭാഗങ്ങളിലും ലഭ്യമാണ്. അടിസ്ഥാനം മുതല്‍ പ്രീമിയം വരെയുള്ള മോഡലുകള്‍, പരിഗണിക്കുന്നവര്‍ക്കെല്ലാം ഇത്തരം വാഹനങ്ങള്‍ എളുപ്പത്തില്‍ വാങ്ങാനാകും. അറ്റകുറ്റപ്പണി ചിലവ് കൂടുതലാണ് എന്നതാണ് ഒരേയൊരു പോരായ്മ, വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചിലവ് മോട്ടോര്‍ വാഹനങ്ങളെ 10-15 വര്‍ഷത്തേക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിലവേറിയതാക്കുന്നു. ഇവ പരിസ്ഥിതി സൗഹൃദമായി പരിഗണിക്കപ്പെടുന്നുമില്ല.

നിങ്ങള്‍ ഏതെങ്കിലും വാഹനം വാങ്ങുമ്പോള്‍, ലഭ്യമായ സവിശേഷതകളും സുരക്ഷയും പരിശോധിക്കുക എന്നത് പ്രധാനമാണ്. നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായതാണ് നിങ്ങള്‍ പരിഗണിക്കേണ്ടത്. നിങ്ങളുടെ ബജറ്റും, താങ്ങാനാവുന്ന വിലയുമാണ് മറ്റ് പ്രധാന ഘടകങ്ങള്‍. സാമ്പത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് നിങ്ങള്‍ എത്രത്തോളം പണം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതും പരിഗണിക്കുക.

നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനം ഇലക്ട്രിക് ആയാലും നോണ്‍-ഇലക്ട്രിക് ആയാലും പണം നല്‍കുന്നതിന് മുമ്പ് വിവിധ ബാങ്കുകളുടെ ബജറ്റ്, മൊത്തം വരുന്ന ചിലവ്, പലിശ നിരക്കുകള്‍ എന്നിവ താരതമ്യം ചെയ്യുക.. ഇലക്ട്രിക് കാറുകള്‍ ആകര്‍ഷകമായ പലിശ നിരക്കുകളോടെയാണ് വരുന്നത്. എന്നിരുന്നാലും, നിങ്ങള്‍ ഏതെങ്കിലും വാഹന വായ്പ എടുക്കുമ്പോള്‍ നിങ്ങളുടെ തൊഴില്‍ വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, നിലവിലുള്ള ലോണുകള്‍ എന്നിവയും പരിഗണിക്കേണ്ടതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.