Sections

നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് ഐപിഒയ്ക്ക്

Monday, Jul 10, 2023
Reported By Admin
IPO

സെബിയിൽ ഡിആർഎച്ച്പി ഫയൽ ചെയ്തു


കൊച്ചി: സെബിയിൽ രജിസ്റ്റർ ചെയ്ത മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റിയൂഷനായ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ സമർപ്പിച്ചു. ഇന്ത്യയിലെ ഫിനാൻഷ്യൽ, സെക്യൂരിറ്റീസ് മാർക്കറ്റുകളിലേക്ക് വൈവിധ്യമാർന്ന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് എൻഎസ്ഡിഎൽ.

2 രൂപ വീതം മുഖവിലയുള്ള ഇക്വിറ്റി ഷെയറുകൾ ഐപിഒ വഴി ഇഷ്യു ചെയ്ത് ഫണ്ട് സ്വരൂപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 57,260,001 ഇക്വിറ്റി ഓഹരികളുടെ വിൽപ്പന ഉൾക്കൊള്ളുന്നതാണ് ഓഫർ.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെൻറ് അഡൈ്വസേഴ്സ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവയാണ് ഇഷ്യുവിൻറെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.